സാങ്കേതിക സര്‍വകലാശാല പി.എഫ് ഫണ്ട് തിരിമറി; കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവിന് സസ്‌പെന്‍ഷന്‍

സാങ്കേതിക സര്‍വകലാശാല പി.എഫ് ഫണ്ട് തിരിമറിയില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവിന് സസ്‌പെന്‍ഷന്‍. സെക്ഷന്‍ ഓഫീസര്‍ ആര്‍ പ്രവീണിനെയാണ് സസ്‌പെന്റ് ചെയ്തത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരിമറിയില്‍ ഉള്‍പ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷണം നടത്താനും തീരുമാനിച്ചു.

Also Read : പൊലീസ് മാമന്‍മാര്‍ക്ക് ഒരു ക്യൂട്ട് കുട്ടി സല്യൂട്ട്; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ

സാങ്കേതിക സര്‍വകലാശാല സെക്ഷന്‍ ഓഫീസറായ ആര്‍ പ്രവീണ്‍ രേഖകളില്‍ കൃത്രിമം കാണിച്ച് ആറു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായാണ് പരാതി. ഇത് സംബന്ധിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വായ്പയെടുത്ത ആറു ലക്ഷം രൂപ അറുപതിനായിരം എന്ന് രേഖപ്പെടുത്തിയതായി കണ്ടെത്തിയത്.

ഇത് മറച്ചു വെച്ച് വീണ്ടും 12 ലക്ഷം രൂപ വായ്പയെടുത്തു. മുന്‍ വായ്പയുടെ വിവരങ്ങള്‍ പുതിയ അപേക്ഷയില്‍ നിന്നും മറച്ചു വെച്ചാണ് വീണ്ടും തട്ടിപ്പിന് ശ്രമം നടത്തിയത്. എന്നാല്‍ മൂന്നാം തവണ ഉദ്യോഗസ്ഥര്‍ ഇത് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് സര്‍വകലാശാല അന്വേഷണം നടത്തിയത്. സര്‍വകലാശാലയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവ് കൂടിയാണ് പ്രവീണ്‍.

Also Read :ആദിത്യശ്രീ മരിച്ചത് ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് രാസപരിശോധനാഫലം; പൊട്ടാസ്യം ക്ലോറേറ്റിന്റെ സള്‍ഫറിന്റെയും സാന്നിധ്യം

തിരിമറിയില്‍ പ്രവീണിനെ സഹായിച്ചവരില്‍ സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരുമുണ്ട്. ഇവര്‍ക്കെതിരെ സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷണം നടത്താനും തീരുമാനിച്ചു. വിശദമായ അന്വേഷണം നടത്തിയാകും പ്രവീണിനെതിരെ തുടര്‍ നടപടി എടുക്കുക. ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപസമിതി അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here