എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല യൂണിയൻ ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പ് ജൂൺ 22 ന് തിരുവനന്തപുരം സി.ഇ.ടി. ക്യാമ്പസിലെ സർവകലാശാല ആസ്ഥാനത്ത് നടക്കും. കരട് വോട്ടർ പട്ടിക ജൂൺ 11 ന് പ്രസിദ്ധീകരിക്കും. ജൂൺ 12 വൈകീട്ട് 5 മണിക്ക് മുൻപ് കരട് വോട്ടർ പട്ടികയിലെ പരാതികൾ സ്വീകരിക്കും. അന്തിമ വോട്ടർ പട്ടിക ജൂൺ 14 ന് പ്രസിദ്ധീകരിക്കും.
വോട്ടെടുപ്പ് നടക്കുന്ന ജൂൺ 22 ന് തന്നെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ്, സർക്കാർ നിയന്ത്രിത സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ്, സ്വയംഭരണ എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ പ്രതിനിധിത്വം ഉറപ്പാക്കുന്നതിനാണ് ഈ തെരഞ്ഞെടുപ്പ്. ഈ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥി കൗൺസിലർമാർ ജൂൺ 22 രാവിലെ 9.30-നു തെരഞ്ഞെടുപ്പ് വേദിയിൽ റിപ്പോർട്ട് ചെയ്യണം.
Also read:അബു വരച്ച ഇന്ത്യ; രാഷ്ട്രീയ കാർട്ടൂണിന്‍റെ കുലപതിക്ക് ജന്മശതാബ്ദി
സുഗമവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി സർവകലാശാല ഭരണകൂടം ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് റിട്ടേർണിംഗ് ഓഫീസർ കൂടിയായ ഡീൻ അക്കാദമിക് ഡോ. വിനു തോമസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here