ടെക്നോപാർക്ക് ജീവനക്കാരൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

തിരുവനന്തപുരത്തു ഐടി ജീവനക്കാരൻ മരിച്ചനിലയിൽ. ടെക്നോപാർക്ക് ഐകൺ കമ്പനിയിലെ ജീവനക്കാരനായ നിഖിൽ ആൻ്റണിയെ (30) ആണ് കഴക്കൂട്ടത്തെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തലയിൽ പ്ലാസ്റ്റിക് കവറിട്ട് കഴുത്തിൽ വയറിംഗ് ടൈ മുറുക്കിയ നിലയിലാണ് മൃതദേഹമുണ്ടായിരുന്നത്.

Also Read; സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ്ങിന് മൂന്ന് ദിവസം സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് ഭക്ഷ്യവകുപ്പ്

എറണാകുളം പുത്തൻവേലിക്കര ഇലന്തിക്കര സ്വദേശിയാണ് മരിച്ച നിഖിൽ. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. ഫോറൻസിക് സംഘം എത്തിയ ശേഷം ഇൻക്വിസ്റ്റ് നടപടികൾ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.

Also Read; ഇന്ത്യ മുന്നണിയുടെ ആദ്യ റാലി ഇന്ന് ബിഹാറിൽ; മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration