ടീകോമിനെ ഒഴിവാക്കിയത് കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനാൽ; സര്‍ക്കാരിനെതിരെ നടക്കുന്നത് വ്യാജപ്രചരണം

TE COM KOCHI SMART CITY

സ്മാര്‍ട്ട് സിറ്റി പദ്ധതിയിൽ ടീകോമിനെ ഒഴിവാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ നടക്കുന്നത് വസ്തുതാ വിരുദ്ധ പ്രചാരണം. കൃത്യമായ കൂടിയാലോചനകൾ നടത്തിയും നിയമവശങ്ങൾ പരിശോധിച്ചുമാണ് സർക്കാർ ഇത്തരത്തിലുള്ള ഒരു തീരുമാനമടുത്തത്. കരാര്‍ വ്യവസ്ഥകളിലെ ലംഘനങ്ങളുടെ അടിസ്ഥാനത്തിലാണ് ടീകോമിനെ പദ്ധതിയില്‍ നിന്നൊഴിവാക്കാൻ സർക്കാർ തീരുമാനമെടുത്തത്.

കേരള സര്‍ക്കാരും ടീകോമും തമ്മില്‍ 2007 ലാണ് സ്മാർട്ട് സിറ്റി കരാറിൽ ഏർപ്പെടുന്നത്. കരാറിലെ അടിസ്ഥാന വ്യവസ്ഥകൾ ടീ കോം ലംഘിച്ചതോടെയാണ് പദ്ധതിയിൽ നിന്നും ഒഴിവാക്കാനുള്ള സർക്കാർ തീരുമാനിച്ചത്.

also read; വ്യവസായങ്ങളില്‍ നിന്ന് കേരളം ലക്ഷ്യമിടുന്നത് ഒരു ലക്ഷം കോടി വിറ്റുവരവ്: മന്ത്രി പി രാജീവ്

കരാർ പ്രകാരം നിശ്ചിത സമയപരിധിക്കുള്ളില്‍ 90,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, 6.21 ദശലക്ഷം അടി ഐടി അനുബന്ധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുക എന്നതായിരുന്നു വ്യവസ്ഥ. ഇത് നടപ്പായില്ലെങ്കിൽ സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാന്‍ അവകാശമുള്ളതായി കരാറില്‍ വ്യക്തമാക്കുന്നുണ്ട്. 15 വർഷമായിട്ടും വ്യവസ്ഥകൾ പാലിക്കാൻ തയ്യാറായില്ല. 10000 ത്തോളം തൊഴിലവസരങ്ങൾ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്.

ഇതു പരിശോധിക്കാൻ 2023 ൽ ചീഫ് സെക്രട്ടറി ധനകാര്യ,നിയമ,റവന്യൂ,ഐടി സെക്രട്ടറിമാരെ സർക്കാർ ചുമതലപ്പെടുത്തി. അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായവും സർക്കാർ തേടി. പിന്മാറ്റനയം രൂപീകരിക്കാൻ സ്മാര്‍ട്സിറ്റി അധികൃതരുമായി ചര്‍ച്ച നടത്തുന്നതിന് ഒരു സ്‌പെഷ്യല്‍ ഓഫീസറെ നിയോഗിച്ചു.

also read; മുനമ്പം വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞ് മാറുന്ന മുസ്ലീം ലീഗിനെതിര സമുദായ സംഘടനകൾ രംഗത്ത്

ഈ നടപടിക്രമങ്ങളില്‍ കൂടിയാണ് ടീകോമിനെ ഒഴിവാക്കാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തത്. ഇതോടെ ടി കോമിന്റെ കയ്യിലുള്ള 246 ഏക്കർ ഭൂമി സംസ്ഥാനത്തിന് സ്വന്തമാകും. ഈ ഭൂമി കൊച്ചിയുടെ ഐടി വികസനത്തിന് സർക്കാരിന് തന്നെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും. വസ്തുത ഇതായിരിക്കെയാണ് വിവാദങ്ങളുണ്ടാക്കി തെറ്റിദ്ധാരണ പരത്താനുമുള്ള പുതിയ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News