തെക്കുപടിഞ്ഞാറൻ തുർക്കിയിലെ റിസോർട്ട് പട്ടണമായ ഒലുഡെനിസിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയ ലണ്ടൻ സ്വദേശിനിക്ക് പാരാഗ്ലൈഡർ ഇടിച്ച് ഗുരുതര പരിക്ക്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൗണ്ടി ഡർഹാമിലെ ചെസ്റ്റർലെ സ്ട്രീറ്റിലെ ലില്ലി നിക്കോളിന് ഗുരുതരമായി പരിക്കേറ്റത്. ഒരു റിസോർട്ടിലെ ലോബിയിൽ പിസ്സ കഴിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി പാരഗ്ലൈഡ് വന്ന് ലില്ലിയുടെ മേൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പെൺകുട്ടിയുടെ താടിയെല്ലിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റു. നാക്ക് മുറിഞ്ഞിട്ടുണ്ട്. നട്ടെല്ലിൽ നാല് പൊട്ടലുകളാണുള്ളത്. കുട്ടിക്ക് ഒന്നിലധികം സർജറികൾ ആവശ്യമാണെന്ന് അമ്മ ലിൻഡ്സെ ലോഗൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ നിലത്തേക്ക് തെറിച്ച് വീണ മകൾ ബോധരഹിതയായെന്നും അവളെ തങ്ങൾക്ക് നഷ്ടപ്പെട്ടുവെന്നാണ് കരുതിയതെന്നും അമ്മ പറഞ്ഞു.
ALSO READ; ‘വെറും കെട്ടുകഥ’; ട്രംപ്- പുടിൻ ഫോൺകോൾ വാർത്തകൾ നിഷേധിച്ച് റഷ്യ
ലില്ലിയ്ക്ക് തലച്ചോറിൽ രക്തസ്രാവമുണ്ടെങ്കിലും അപകട നില തരണം ചെയ്തതായും ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. ലില്ലിയുടെ സഹോദരി 19കാരി മേഗനെയും പാരാഗ്ലൈഡർ തട്ടിയെങ്കിലും കാര്യമായ പരിക്കില്ല.
NEWS SUMMERY: 15-year-old girl seriously injured when a paraglider hit her while on vacation in Turkey
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here