കടംവാങ്ങിയ തുക തിരികെ നല്‍കിയില്ല; യുപിയില്‍ സഹപാഠിയെ നഗ്നനാക്കി മര്‍ദിച്ച് വിദ്യാര്‍ത്ഥികള്‍

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മര്‍ദിച്ച് സഹപാഠികള്‍. കടം വാങ്ങിയ 200 രൂപയെ ചൊല്ലിയുള്ള തര്‍ക്കം കാരണമാണ് 16കാരന് ദുരവസ്ഥ ഉണ്ടായത്. ഇരയായ കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പൊലീസ് കേസെടുത്തു.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഇരയായ വിദ്യാര്‍ത്ഥിയില്‍ നിന്നും രണ്ടുമാസം മുമ്പ് ഒരു സഹപാഠി 200 രൂപ വാങ്ങിയിരുന്നു. ഈ തുക മടക്കി നല്‍കിയില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറയുന്നു.

ALSO READ: ഭിന്നശേഷിക്കാരിയായ കുട്ടിയെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി

പാര്‍ക്കിലിരുന്ന കുട്ടിയെ കാറിലെത്തി നാല് സഹപാഠികള്‍ സൈന്യത്തിന്റെ ടാര്‍ഗെറ്റ് പ്രാക്ടീസ് കാണിച്ചു തരാമെന്ന് പറഞ്ഞ് വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പണം കടം വാങ്ങിയ സുഹൃത്തും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സ്ഥലത്തെത്തിയ ശേഷം രണ്ട് പേര്‍ കൂടി അവിടെ കാത്തു നില്‍ക്കുന്നുണ്ടായി. ഇവര്‍ മദ്യലഹരിയിലായിരുന്നു.

തുടര്‍ന്ന് ഇവര്‍ ഇരയായ കുട്ടിയെ മദ്യം കുടിപ്പിക്കുകയും ചെറുത്തതോടെ മര്‍ദ്ദിക്കാന്‍ ആരംഭിക്കുകയും ചെയ്തു. കൂടാതെ നഗ്നനാക്കി വടിയും ബെല്‍റ്റും ഉപയോഗിച്ച് മര്‍ദിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും മര്‍ദനമേറ്റ കുട്ടി പറയുന്നു. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ പുറത്തുവിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News