2024ലെ പ്രൊഫ.വി. അരവിന്ദാക്ഷൻ പുരസ്കാരം  മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന്

TEESTA SETALVAD

2024-ലെ പ്രൊഫ.വി. അരവിന്ദാക്ഷൻ പുരസ്കാരം  മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന് . എട്ടാമത് പ്രൊഫ. വി. അരവിന്ദാക്ഷൻ പുരസ്കാരമാണിത്. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബർ 15 ന് തൃശ്ശൂർ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ വച്ച് പ്രൊഫ: വി. അരവിന്ദാക്ഷൻ അവാർഡ് സമ്മാനിക്കും.

ഭരണഘടനാ മൂല്യങ്ങളും ഫെഡറലിസവും ബഹുസ്വരതയും സംരക്ഷിക്കുന്നതിനുള്ള ത്യാഗനിർഭരമായ പോരാട്ടങ്ങൾ തുടരുന്ന വ്യക്തിയാണ് ടീസ്റ്റ സെതൻ വാദിനെന്ന് പ്രൊഫ. വി. അരവിന്ദാക്ഷൻ ഫൗണ്ടേഷൻ ഭാരവാഹികൾ തൃശ്ശൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഫൗണ്ടേഷൻ പ്രസിഡൻ്റ്
ഡോ.കാവുമ്പായി ബാലകൃഷ്ണൻ, സെക്രട്ടറി  പി.എസ് ഇക്ബാൽ, ഡോ. ഫസീല തരകത്ത്, സിബാലചന്ദ്രൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News