ടീസ്റ്റ സെതൽവാദിന് ജാമ്യം ,ഉടൻ കീഴടങ്ങണമെന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ടീസ്റ്റ ഉടൻ കീഴടങ്ങണമെന്ന ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി റദ്ധാക്കി . 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖകൾ ചമച്ചതും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതുമാണ് ടീസ്റ്റ സെതൽവാദിന് മേൽ ചുമത്തിയിരിക്കുന്ന കുറ്റം . കേസിൽ ടീസ്റ്റ സമർപ്പിച്ച ഇടക്കാല ജാമ്യ ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളുകയും , ഉടൻ കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തതിനെതിരെയാണ് ടീസ്റ്റ സുപ്രീം കോടതിയെ സമീപിച്ചത്.ടീസ്റ്റയ്ക്ക് ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിയെ സുപ്രീം കോടതി രൂക്ഷമായി തന്നെ വിമർശിച്ചു. ഗുജറാത്ത് ഹൈക്കോടതിയുടെ വിധി വികൃതവും , വൈരുധ്യാത്മകവുമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

also read:മദ്യപിച്ചു വാഹനമോടിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു, വീട്ടിലേക്കു പോകാൻ അഭിഭാഷകന്റെ ബൈക്ക് മോഷ്ടിച്ചു

ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ ടീസ്റ്റ സമർപ്പിച്ച ഹർജിയിൽ ജൂലൈ 19 വരെ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇക്കാലയളവിൽ ഒരിക്കൽ പോലും ടീസ്റ്റയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി , അത് കൊണ്ട് തന്നെ ടീസ്റ്റയെ കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യം നില നിൽക്കുന്നില്ലെന്നും പറഞ്ഞു.സ്ഥിരം ജാമ്യം നൽകുന്നെങ്കിലും ടീസ്റ്റ സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിലുള്ള യാതൊരു നടപടികളിലേക്കും നീങ്ങരുതെന്നും , ടീസ്റ്റയുടെ പാസ്പോര്ട്ട് കസ്റ്റഡിയിൽ തന്നെ തുടരട്ടെയെന്നും സുപ്രീം കോടതി നിർദേശിച്ചു.

also read:‘സർക്കാർ കൂടെയുണ്ട് ’ എന്ന ആത്മവിശ്വാസം ഒരു സംരംഭകയ്ക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ അത് അഭിമാനകരമായ നേട്ടം; മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News