ടീസ്റ്റ സെതല്‍വാദ് വീട്ടുതടങ്കലില്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ടീസ്റ്റ സെതര്‍വാദ് വീട്ടുതടങ്കലില്‍. താന്‍ വീട്ടുതടങ്കലിലെന്ന് ടീസ്റ്റ തന്നെ ട്വീറ്റ് ചെയ്തു. ഏകദേശം ഇരുപതോളം വരുന്ന പൊലീസ് സംഘം വീട്ടിലെത്തിയതായി ടീസ്റ്റ പറഞ്ഞു. പൊലീസുകാരുടെ ചിത്രങ്ങളും ടീസ്റ്റ് പങ്കുവെച്ചു.

Also read- മകൻ വേണമെന്ന ആഗ്രഹത്തിൽ ആൺകുട്ടിയെ തട്ടിക്കൊണ്ട് പോയി

ക്വിറ്റ് ഇന്ത്യ ദിനത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് മുംബൈ ക്രാന്തി മൈതാനത്തില്‍ സമാധാന മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്നത് ടീസ്റ്റ സെതര്‍വാദും മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനായ തുഷാര്‍ ഗാന്ധിയുമായിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിന് തൊട്ടു മുന്‍പാണ് ടീസ്റ്റയുടെ വീട്ടിലേക്ക് പൊലീസ് എത്തിയത്. തുഷാര്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

Also read- സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News