ഗാസയില്‍ രക്തസാക്ഷികളായ കുഞ്ഞുങ്ങളുടെ പേരുകളുമായി തെഹ്‌റാന്‍ ടൈംസ്

ഗാസയില്‍ പൊലിഞ്ഞ പിഞ്ചുകുഞ്ഞുങ്ങള്‍ ലോക മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്. യുദ്ധത്തില്‍ 3547 കുഞ്ഞുങ്ങള്‍ ഇരയായെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേരുകളുമായി ഇറങ്ങിയ തെഹ്‌റാന്‍ ടൈംസ് എന്ന ദിനപത്രം ഏറെ ചര്‍ച്ചയാവുകയാണ്. ഇറാനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പത്രമാണ് തെഹ്‌റാന്‍ ടൈംസ്. ഏഞ്ചല്‍സ് ഓഫ് ഗാസ(ഗാസയിലെ മാലാഖമാര്‍) എന്ന തലക്കെട്ടോടെയാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേരുകള്‍ തെഹ്‌റാന്‍ ടൈംസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗാസയിലെ കുട്ടികള്‍ കൂടുതല്‍ ഭയാനകമായ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അത് ദൈനംദിന ജീവിതത്തെ ഒരു പേടിസ്വപ്നമാക്കി മാറ്റിയെന്നും തെഹ്‌റാന്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

READ ALSO:‘കേരളീയം’ ലോകത്തിന് മുന്നില്‍ കേരളത്തിന്റെ വാതായനങ്ങള്‍ തുറക്കും: മന്ത്രി കെ എന്‍ ബാലഗോപാല്‍

ആശുപത്രികള്‍, വിദ്യാലയങ്ങള്‍, പള്ളികള്‍, ക്രിസ്ത്യന്‍ പള്ളികള്‍ തുടങ്ങിയ സ്ഥാപനങ്ങളെ ലക്ഷ്യം വച്ചുള്ള നീക്കമാണ് ഇസ്രയേലിന്റേതെന്ന് തെഹ്റാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറ്റ് ഫോസ്ഫറസ് ബോംബിങ്ങില്‍ കൊല്ലപ്പെടുന്ന കുട്ടികളെ തിരിച്ചറിയാന്‍ അവരുടെ ശരീരത്തില്‍ പേരെഴുതി വെക്കുന്ന മാതാപിതാക്കളുടെ ദൃശ്യങ്ങളും നടുപ്പിക്കുന്നതാണ്. പാശ്ചാത്യ രാജ്യങ്ങള്‍ ഇസ്രയേല്‍ കുറ്റകൃത്യത്തെ നിശ്ചയദാര്‍ഢ്യത്തോടെ പിന്തുണക്കുമ്പോള്‍ അറബ് രാജ്യം ഈ ദുരവസ്ഥയോട് പ്രതികരിക്കുന്നില്ലെന്നും തെഹ്റാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

READ ALSO:‘സിനിമ സെറ്റുകളില്‍ പലതരത്തിലാണ് ആളുകളെ കാണുന്നത്; അക്ഷയ് കുമാറിന്‍റെ അമ്മയായി ഇനി അഭിനയിക്കില്ല’: ഷെഫാലി ഷാ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News