പാലക്കാട് ഭൂരേഖ തഹസില്‍ദാര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍. വി സുധാകരനാണ് വിജിലന്‍സ് പിടിയിലായത്. കഞ്ചിക്കോട്ടുള്ള മാളിന്റെ നിയമപ്രശ്‌നം പരിഹരിക്കാന്‍ 50,000 രൂപയാണ് അപേക്ഷകനില്‍ നിന്നും ഇയാള്‍ വാങ്ങിയത്. പണം കൈമാറുന്നതിനിടെ വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. ഉദ്യോഗസ്ഥനെതിരെ നിരവധി പരാതികളുണ്ടായിരുന്നുവെന്ന് വിജിലന്‍സ് അറിയിച്ചു.
ALSO READ:‘ബാബര്‍ റോഡ്’പേര് വേണ്ടാ, അയോധ്യ മാര്‍ഗ് പോസ്റ്റര്‍ ഒട്ടിച്ച് ഹിന്ദുമഹാസഭ
അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. വിജിലന്‍സ് സംഘത്തില്‍ ഡി വൈ എസ് പി യെ കൂടാതെ ഇന്‍സ്‌പെക്ടര്‍മാരായ അരുണ്‍ പ്രസാദ്, സിജു കെ എല്‍ നായര്‍, ജയേഷ് ബാലന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ സുരേന്ദ്രന്‍, സന്തോഷ്, ബൈജു, സുദേവന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഉവൈസ്, സന്തോഷ്, മനോജ്, വിനേഷ്, ബാലകൃഷ്ണന്‍ സിവില്‍ പൊലീസ് ഓഫീസറായ സിന്ധു തുടങ്ങിയവര്‍ കൂടി ഉണ്ടായിരുന്നു.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ ടി.കെ.വിനോദ് കുമാര്‍ ഐ.പി.എസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here