രാമൻ സ്വപ്നത്തിൽ പ്രത്യക്ഷപെട്ട് അയോധ്യ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കരുതെന്നു ആവശ്യപ്പെട്ടു; ആർജെഡി നേതാവ്

രാമൻ സ്വപ്നത്തിൽ പ്രത്യക്ഷപെട്ട് അയോധ്യ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കരുതെന്നു ആവശ്യപ്പെട്ടെന്ന് ആർജെഡി നേതാവും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജ് പ്രതാപ് യാദവ്. പ്രതിഷ്ഠ ദിനത്തിൽ രാമൻ വരും എന്ന ബിജെപി വാദം കള്ളമാണെന്നും ആ ദിവസം അയോദ്ധ്യയിൽ വരില്ലെന്ന് സ്വപ്നത്തിൽ എത്തിയ രാമൻ തന്നോട് പറഞ്ഞുവെന്നും തേജ് പ്രതാപ് പ്രതികരിച്ചു. തേജ് പ്രതാപ് യാദവിന്റെ ഈ പ്രസ്‍താവനക്ക് പിന്നാലെ അയോധ്യ പ്രതിഷ്ഠക്ക് പോകില്ലെന്നും ആർഎസ്എസ് പ്രതിഷ്ഠ ചടങ്ങിന് വർഗീയ മുഖം നൽകിഎന്നും ആർ ജെ ഡി പറഞ്ഞു

ക്ഷണം ലഭിച്ച എസ്. പി നേതാവ്  അഖിലേഷ് യാദവ്  അയോദ്ധ്യയിലെ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ല എന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സമാന നിലപാടോടു കൂടി കൂടുതൽ പേർ രംഗത്ത് വന്നിട്ടുണ്ട്. നാല് ശങ്കരചര്യന്മാരും ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പണി പൂർത്തിയാക്കാത്ത അമ്പലത്തിൽ പ്രതിഷ്ഠ നടത്തുന്നത് ആചാരങ്ങൾക്ക് വിരുദ്ധമാണ്. രാഷ്ട്രീയ ഇടപെടലുകൾ ഉള്ളതുകൊണ്ട് തന്നെ പോകില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്നും ശങ്കരാചാര്യന്മാർ വ്യക്തമാക്കി.

ALSO READ:‘ഒരു മുദ്രാവാക്യക്കവിത’ എനിക്കെതിരെയും കൂടിയാണ്; വിശദീകരണവുമായി കവി ബാലചന്ദ്രൻ ചുള്ളിക്കാട്

അതേസമയം ഉത്തർപ്രദേശ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ നാളെ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കും. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും ജനുവരി 22 ന് നടക്കുന്ന പ്രതിഷ്ഠ ചടങ്ങിനുള്ള ക്ഷണം നിരസിച്ചിരുന്നു. എന്നാൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന സന്ദർശന പരിപാടിയിൽ മാറ്റമൊന്നും വരുത്താൻ ഉത്തർപ്രദേശിലെ ഒരു വിഭാഗം നേതാക്കൾ തയ്യാറായിരുന്നില്ല. ക്ഷേത്രം സന്ദർശിക്കുന്ന യുപി കോൺഗ്രസ് പ്രതിനിധി സംഘത്തിൽ സംസ്ഥാന പാർട്ടി അധ്യക്ഷൻ അജയ് റായ്, പാർട്ടിയുടെ യുപി ചുമതലയുള്ള അവിനാഷ് പാണ്ഡെ, രാജ്യസഭാ എംപി പ്രമോദ് തിവാരി തുടങ്ങിയവർ ഉണ്ടാകും.

ALSO READ;കേന്ദ്ര സർക്കാരിനെതിരായ പോരാട്ടം; പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News