തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ ബിജെപി ദേശീയ വക്തമാവായി നിയമിച്ചുവെന്ന സമൂഹമാധ്യമത്തിലെ പ്രചരണത്തിന് പിന്നാലെ അദ്ദേഹം ബിജെപി ഏജന്റാണെന്ന ആരോപണവുമായി ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുായ തേജ്വസി യാദവ്.
ജാന്‍ സൂരജ് എന്ന സ്വന്തം പാര്‍ട്ടി പ്രശാന്ത് കിഷോറിനുണ്ട്. ബിഹാറില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണിത്. നിരവധി പാര്‍ട്ടികളുടെ ക്യാമ്പയിനുകള്‍ നിയന്ത്രിച്ചിരുന്ന പ്രശാന്ത് കിഷോര്‍ മുമ്പ് നിതീഷ് കുമാറിന്റെ ജനതാദളിന്റെ വൈസ് പ്രസിഡന്റായിരുന്നു.
അമിത്ഷായുടെ നിര്‍ദേശപ്രകാരമാണ് പ്രശാന്ത് കിഷോറിന് ഈ സ്ഥാനം നല്‍കിയത്. അത് നിതീഷ് കുമാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ഇരുവരും ഇതുവരെ നിഷേധിച്ചിട്ടുമില്ല. ആദ്യകാലം മുതലെ പ്രശാന്ത് കിഷോര്‍ ബിജെപിക്കൊപ്പമാണ്. അദ്ദേഹം ഏത് പാര്‍ട്ടിയിലേക്ക് എത്തുന്നുവോ അത് നശിപ്പിക്കുമെന്നും തേജ്വസി പറഞ്ഞു.
2020ലാണ് നിതീഷും പ്രശാന്ത് കിഷോറും തമ്മിലുള്ള സൗഹൃദം അവസാനിച്ചത്.
ബിജെപിക്ക് പോലും കാണാത്ത തരത്തില്‍ കിഷോറിന്റെ പാര്‍ട്ടിക്ക് സാലറി നല്‍കി ജില്ലാ പ്രസിഡന്റുമാരുണ്ട്. എവിടെ നിന്നാണ് അദ്ദേഹത്തിന് പണമെന്നറിയില്ല. ഓരോ വര്‍ഷവും ഓരോരുത്തരോടൊപ്പമാണ് പ്രവര്‍ത്തനം. ബിജെപി ഏജന്റ് മാത്രമല്ല ബിജെപിയുടെ മനസാക്ഷിയാണ് പ്രശാന്ത് കിഷോര്‍. ബിജെപി അവരുടെ തന്ത്രങ്ങള്‍ക്കായി പ്രശാന്ത് കിഷോറിന് ഫണ്ടിംഗ് നടത്തുകയാണെന്നും തേജ്വസി തുറന്നടിച്ചു.
അതേസമയം സമൂഹമാധ്യമത്തില്‍ പ്രചരിച്ച വാര്‍ത്ത വ്യാജമാണെന്നാണ് പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി പ്രസ്താവനയിലൂടെ അറിയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here