തേജ്വസിയുടെ ‘ഓറഞ്ച്’ പാര്‍ട്ടി ഹെലിക്കോപ്റ്റില്‍! ചിലര്‍ പ്രകോപിതരാകില്ലല്ലോ എന്ന് കമന്റും; വീഡിയോ

നവരാത്രി ആഘോഷങ്ങള്‍ക്കിടയില്‍ മീന്‍ കഴിക്കുന്ന വീഡിയോ പുറത്തുവന്ന് വിവാദങ്ങളില്‍പ്പെട്ട ആര്‍ജെഡി നേതാവ് തേജ്വസി യാദവ് ഇപ്പോള്‍ പരിഹാസ രൂപേണ പുതിയൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്.

ഹലോ ഫ്രണ്ട്‌സ്, ഇന്ന് ഹെലിക്കോപ്റ്ററില്‍ ഒരു ഓറഞ്ച് പാര്‍ട്ടി ഉണ്ടായിരുന്നു. ഓറഞ്ച് നിറം കണ്ട് അവര്‍ പ്രകോപിതരാവില്ലല്ലേ എന്ന ക്യാപ്ഷനോടെ ഹെലിക്കോപ്റ്ററില്‍ മുന്‍ മന്ത്രി മുകേഷ് സാഹ്നിക്കൊപ്പം ഓറഞ്ച് കഴിച്ചു കൊണ്ടുള്ള വീഡിയോയാണ് തേജ്വസി പങ്കുവച്ചത്. ഓറഞ്ച് നിറം ബിജെപിയുമായി അടുത്ത ബന്ധപ്പെട്ടതാണ്. ലാലുപ്രസാദ് യാദവ് നയിക്കുന്ന രാഷ്ട്രീയ ജനതാദളിന്റെ ഏറ്റവും വലിയ എതിരാളിയാണ് ബിജെപി.

ALSO READ: യൂത്ത് കോൺഗ്രസ് നേതാവിനെതിരെ തട്ടിപ്പ് കേസ്; നഴ്സിങ് പ്രവേശനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്നാണ് പരാതി

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടയിലുള്ള യാത്രയുടെ വീഡിയോയാണ് തേജ്വസി പങ്കുവച്ചത്.

ഞങ്ങള്‍ ഇന്ന് ഓറഞ്ച് കഴിച്ചു. ബിജെപിക്ക് ഇതിലും പ്രശ്‌നം ഉണ്ടാകും. ഇതിലും മതപരമായ ഒരു വശം അവര്‍ കണ്ടുപിടിക്കും. അതുകൊണ്ട് ഞങ്ങള്‍ക്ക് കഴിക്കുകയും കുടിക്കുകയും വേണ്ടേ? അവര്‍ പറയുന്നു ഇത് അവരുടെ കാവി നിറമാണെന്ന്, സഹോദരാ അത് നിങ്ങളുടെ മാത്രമല്ല, ഞങ്ങളുടേത് കൂടിയാണ്. അത് കഴിക്കാന്‍ കഴിയുന്ന ഒരു സാധനമാണെങ്കില്‍ അത് ഞങ്ങള്‍ കഴിക്കും.- തേജ്വസിക്കൊപ്പമുണ്ടായിരുന്ന സാഹ്നി വീഡിയോയില്‍ പറയുന്നു.

തങ്ങള്‍ക്ക് ഈ ഓറഞ്ച് നല്‍കിയത് പ്രചരണത്തിനു പോയ സമയത്ത് കണ്ട ആളുകളാണെന്ന് ഇടയില്‍ തേജ്വസിയും പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം ഇരുവരും ഹെലിക്കോപ്റ്ററിലിരുന്നു മത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്തുവിട്ടതാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. നവരാത്രി സമയം ഹിന്ദു മതവിശ്വാസികളെ പ്രകോപിപ്പിക്കാനാണ് ഇത്തരം ഒരു നീക്കമെന്ന് പലരും വീഡിയോക്ക് കമന്റിടുകയും ചെയ്തു. ബിജെപിയും ഇതിനെതിരെ രംഗത്തെത്തി. എന്നാല്‍ നവരാത്രി വ്രതം ആരംഭിക്കുന്നതിന് തലേദിവസമുള്ള വീഡിയോയാണിതെന്ന് തേജ്വസി ഇവര്‍ക്ക് മറുപടി നല്‍കുകയും ചെയ്തിരുന്നു.

ALSO READ: വാട്ട്‌സ്ആപ്പ് അപ്പ്‌ഡേറ്റുകള്‍ അവസാനിക്കുന്നില്ല; പുത്തന്‍ ഫീച്ചര്‍ ഇതാണ്, ഉടന്‍ പ്രതീക്ഷിക്കാം!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News