ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പെയ്യുന്ന കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 24 കടന്നു. 17,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മഴയെ തുടര്‍ന്ന് കേരളത്തില്‍ നിന്നും രണ്ട് ട്രെയിനുകള്‍ ഉള്‍പ്പെടെ മുപ്പതോളം സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു.
മുപ്പതോളം ട്രെയിനുകള്‍ റദ്ദാക്കുകയും 97 എണ്ണം വഴി തിരിച്ചു വിടുകയും ചെയ്തു. 6000ത്തോളം യാത്രക്കാരാണ് വിവിധ റെയില്‍വെസ്റ്റേഷനുകളിലായി കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം റോഡ് ഗതാഗതം താറുമാറായി. പല റോഡുകളും അടച്ചിട്ടിരിക്കുകയാണ്. വിവിധ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.
വിജയവാഡയില്‍ മാത്രം 2.76 ലക്ഷം പേരെയാണ് മഴയും വെള്ളപ്പൊക്കവും ബാധിച്ചത്. ഹൈദരാബാദ് ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ബുഡമേരു വാഗു നദി ഉള്‍പ്പെടെ ഇരു സംസ്ഥാനങ്ങളിലെ എല്ലാ നദികളും കരകവിഞ്ഞൊഴുകുകയാണ്.
Also Read : കനത്ത മഴയും വെള്ളക്കെട്ടും; മൂന്ന് ട്രെയിനുകൾ റദ്ദാക്കി
ന്യൂനമര്‍ദത്തെത്തുടര്‍ന്നാണ് രണ്ട് സംസ്ഥാനങ്ങളിലും മഴ ശക്തമായത്. വിജയവാഡ-കാസിപ്പേട്ട് സെക്ഷനിലെ രായനപ്പാട് സ്റ്റേഷനില്‍ കനത്ത മഴയും വെള്ളക്കെട്ടും കാരണം തിരുവനന്തപുരം ഡിവിഷനില്‍ നിന്നും സര്‍വീസ് നടത്തുന്ന അധിക ട്രെയിനുകള്‍ ഉള്‍പ്പടെ റദ്ദാക്കാന്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ നിര്‍ദ്ദേശിച്ചു.
2024 സെപ്റ്റംബര്‍ 2-ന് 06.15 മണിക്ക് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍.22648 കൊച്ചുവേളി – കോര്‍ബ എക്സ്പ്രസ് പൂര്‍ണമായും റദ്ദാക്കി.
2024 സെപ്റ്റംബര്‍ 2-ന് 08.15 മണിക്ക് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍.22815 ബിലാസ്പൂര്‍-എറണാകുളം എക്സ്പ്രസ് പൂര്‍ണമായും റദ്ദാക്കി, 2024 സെപ്റ്റംബര്‍ 4-ന് 08.30 മണിക്ക് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍.22816 എറണാകുളം-ബിലാസ്പൂര്‍ എക്സ്പ്രസ് എന്നിവയും പൂര്‍ണമായും റദ്ദാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here