’49 കോടി മുടക്കി 8 വർഷം കൊണ്ട് പണിത പാലം ഒരു കാറ്റ് വന്നു വിളിച്ചപ്പോൾ കൂടെപ്പോയി’, തെലങ്കാനയിൽ നിന്നും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

49 കോടി മുടക്കി 8 വർഷം കൊണ്ട് പണിത പാലം തകർന്നു വീണു. തെലങ്കാനയിലെ പെഡാപ്പള്ളിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വിവാഹ പാർട്ടിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന 65 പേരടങ്ങുന്ന ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് ശേഷമാണ് പാലം തകർന്നത്. രാത്രി 9.45ഓടു കൂടി മേഖലയിൽ ശക്തമായ കാറ്റുവീശിയിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനു പിന്നാലെയാണ് രണ്ടു തൂണുകൾക്ക് ഇടയ്ക്കുള്ള അഞ്ച് കോൺക്രീറ്റ് ഗർഡറുകളിൽ രണ്ടെണ്ണം തകർന്നുവീണതെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തുന്നു.

ALSO READ: ‘മോദിക്ക് പിറകെ വിഷം തുപ്പി യോഗിയും’, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ശരിയത്ത് നിയമം നടപ്പിലാക്കുമെന്ന് വിവാദ പ്രസ്‌താവന

തെലങ്കാന നിയമസഭാ സ്പീക്കർ എസ്. മധുസുധന ചാരിയും പ്രദേശത്തെ എംഎൽഎ പുട്ട മധുവും ചേർന്നാണ് മനൈർ നദിക്കു കുറുകെ ഒരു കിലോമീറ്റർ നീളമുള്ള പാലം, 2016ൽ ഉദ്ഘാടനം ചെയ്തത്. ഈ പാലത്തിനായി 49 കോടി രൂപയോളം സർക്കാർ അനുവദിച്ചിരുന്നു. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കി മൂന്നു നഗരങ്ങളായ മന്താനി, പാരക്കൽ, ജമ്മികുന്ത എന്നീ നഗരങ്ങളെ ബന്ധിപ്പിച്ച് 50 കിലോമീറ്റർ ദൂരം കുറയ്ക്കാൻ വേണ്ടിയായിരുന്നു ഈ പാലം നിർമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News