തെലങ്കാനയിലെ ബിആർഎസ് എംഎൽഎ ലാസ്യ നന്ദിത വാഹനാപകടത്തിൽ മരിച്ചു

തെലങ്കാനയിലെ ബിആർഎസ് എംഎൽഎ ലാസ്യ നന്ദിത വാഹനാപകടത്തിൽ മരിച്ചു. സെക്കന്തരാബാദ് കന്‍റോൺമെന്‍റ് എംഎൽഎയായ ലാസ്യ ഇന്നലെ രാത്രിയുണ്ടായ അപകടത്തിലാണ് മരിച്ചത്. 38 വയസായിരുന്നു. ഹൈദരാബാദ് ഔട്ടർ റിംഗ് റോഡിൽ പട്ടൻചെരുവിൽ വച്ച് കാർ നിയന്ത്രണം തെറ്റി ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരിന്നു.

Also Read: ഭരണഘടന മാറ്റാതെ ഹിന്ദുത്വ അജണ്ട നടപ്പാക്കാമെന്ന ഹുങ്കാണ്‌ ബിജെപിയെ നയിക്കുന്നത്: എളമരം കരീം

ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വർഷമാണ് ലാസ്യയുടെ അച്ഛനും എംഎൽഎയുമായിരുന്ന ജി. സായണ്ണ അന്തരിച്ചത്.തുടർന്ന് ബിആർഎസ് ലാസ്യ നന്ദിതയ്ക്ക് അച്ഛന്‍റെ അതേ സീറ്റ് നൽക്കുകയായിരുന്നു.

Also Read: കർഷക സമരം; കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി ഹരിയാന പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News