‘ബ്രേക്ക് ചവിട്ടെടാ ബ്രേക്ക്…’; തെലങ്കാനയിൽ ഡ്രൈവിങ് പഠനത്തിനിടെ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു, ആളപായമില്ല

ACCIDENT

തെലങ്കാനയിൽ ഡ്രൈവിങ് പഠിത്തത്തിനിടെ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു. ജൻകാവോനിലായിരുന്നു സംഭവം. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ട് പേരും പരിക്കുകളില്ലാതെ രക്ഷപെട്ടു.

ബത്തുക്കമ്മ കുന്ദയിൽ ആണ് അപകടം ഉണ്ടായത്. ബ്രേക്കിന് പകരം ആക്സിലറേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണം. ഇതോടെ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് കാറിൽ ഉണ്ടായിരുന്ന രണ്ട് പേരും കാറിനുള്ളിൽ കുടുങ്ങി.

എന്നാൽ ഇത് ശ്രദ്ധയിൽ പെട്ട സമീപവാസികളുടെ സമയോചിതമായ ഇടപെടലാണ് ഇരുവരെയും പരിക്കുകൾ ഒന്നും തന്നെ ഇല്ലാതെ രക്ഷപ്പെടുത്താൻ സഹായിച്ചത്. വെള്ളത്തിൽ കാർ മുങ്ങിയതിനെ തുടർന്ന് വാതിൽ തുറക്കാൻ ബുദ്ധിമുട്ട് നേരിട്ടതോടെ ഡോറിലെ ഗ്ലാസ് തകർത്താണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News