‘മോദി ഗ്യാരന്റിയുടെ വാറന്റി കഴിഞ്ഞു, ദക്ഷിണേന്ത്യയില്‍ പ്രധാനമന്ത്രിക്ക് നോ റോൾ’, രൂക്ഷ വിമർശനവുമായി രേവന്ത് റെഡ്ഡി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രംഗത്ത്. ദക്ഷിണേന്ത്യയില്‍ മോദിക്ക് യാതൊരു വിധത്തിലുമുള്ള റോളുമില്ലെന്നും, മോദി ഗ്യാരന്റിയുടെ വാറന്റി കഴിഞ്ഞെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

ALSO READ: ‘ഞാൻ പോലുമറിയാതെ എൻ്റെ വീട് വീതം വച്ചുനൽകിയും, ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചും വാർത്തകൾ സൃഷ്ടിച്ചവർക്ക് നന്ദി: കുറിപ്പുമായി മനോജ് കെ ജയൻ

‘ഉത്തരേന്ത്യയില്‍ നിന്ന് ദക്ഷിണേന്ത്യ വളരെ വ്യത്യസ്തമാണ്. ബി.ജെ.പിയുടെ വൈകാരികമായ അജണ്ടയും രാഷ്ട്രീയ നീക്കങ്ങളും തിരിച്ചറിയാന്‍ കഴിയുന്ന ആളുകളാണ് ഉത്തരേന്ത്യയില്‍ ഉള്ളത്. തിരിച്ചറിവുള്ള ഈ വോട്ടര്‍മാര്‍ വികസനത്തിനും ക്ഷേമത്തിനും വേണ്ടി വോട്ട് ചെയ്യുന്നതാണ്,’ രേവന്ത് റെഡ്ഡി പറഞ്ഞു.

ALSO READ: ‘ട്രിപ്പ് ബുക്ക് ചെയ്യുമ്പോൾ കൂടെ മെയിൽ ഐഡി കൊടുക്കുന്നത് മാങ്ങ പറിക്കാനല്ല’, യദുവിനെതിരായ പരാതിയിൽ തെളിവുകൾ നിരത്തി റോഷ്‌ന

അതേസമയം, വിവാദമായ അസദുദ്ദീന്‍ ഉവൈസിയുടെ ആര്‍.എസ്.എസ് അണ്ണാ എന്ന പരാമര്‍ശത്തെ കുറിച്ചും രേവന്ത് റെഡ്ഢി പറഞ്ഞു. പരാമർശത്തെ ഗൗരവകരമായി കാണുന്നില്ലെന്നും, ഉവൈയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എം ബി.ആര്‍.എസിന് ആണ് താൻ പിന്തുണ നല്‍കുന്നതെന്നും തെലങ്കാന മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here