രാജസ്ഥാന് പിന്നാലെ തെലങ്കാനയിലും രാജി; വനിതാ കോൺഗ്രസ് നേതാവ് ബിആർഎസിൽ ചേർന്നു

രാജസ്ഥാന് പിന്നാലെ തെലങ്കാനയിലും കോൺഗ്രസ്സിൽ രാജി. വനിതാ നേതാവ് പാൽവൈ ശ്രാവന്തിയാണ് ബിആർഎസിൽ ചേർന്നത്. പാർട്ടിയിൽ തനിക്കു വേണ്ട പ്രാധാന്യം നൽകുന്നില്ല എന്നാരോപിച്ചാണ് കൂറുമാറ്റം. കോൺ​ഗ്രസ് ദല്ലാളുമാരുടെ കയ്യിലാണെന്ന് ശ്രാവന്തി സോണിയാ ​ഗാന്ധിക്ക് അയച്ച കത്തിൽ പറയുന്നു. ‘ഈ തിരഞ്ഞെടുപ്പ് എല്ലാവർക്കും വളരെ നിർണായകമാണ്. വനിതകളുടെ ശക്തമായ നിര ഉണ്ടാവേണ്ടത് എല്ലാ പാർട്ടികൾക്കും പ്രധാനമാണ്. ആരുടെയെങ്കിലും മകളായോ ഭാര്യയായോ അല്ല സ്വന്തം കാലിൽ നിൽക്കുന്ന സ്ത്രീകളായാണ് വേണ്ടത്. ബിആർഎസ് ആണ് എന്റെ കഴിവും നേതൃപാടവവും തിരിച്ചറിഞ്ഞത്. അതുകൊണ്ട് തന്നെ ബിആർഎസിൽ ചേരുന്നത് എന്റെ രാഷ്ട്രീയ ജീവിതത്തിൽ വലിയ വഴിത്തിരിവാകും എന്നും ശ്രാവന്തി പറഞ്ഞു.

ALSO READ: നിർമാണത്തിലിരിക്കുന്ന തുരങ്കപാത ഇടിഞ്ഞുവീണ് അപകടം

അതേസമയം തെലങ്കാനയിൽ സീറ്റ് പങ്കിടാൻ കോൺഗ്രസ്സ് മുൻകൈയെടുത്തെന്ന് തെലങ്കാനയിലെ സിപിഐഎം സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം പറഞ്ഞു. സഖ്യമുണ്ടാക്കാമെന്ന് ഉറപ്പ് നൽകിയ ശേഷം ബിആർഎസും പിന്മാറി. ഇതുകൊണ്ടാണ് ഒറ്റയ്ക്ക് മത്സരിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: സ്വന്തം കുഞ്ഞിനെ കൊന്ന് പതിനാറുകാരിയുടെ ക്രൂരത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News