ഒരു മിനിറ്റിനുള്ളില്‍ 57 ഇലക്ട്രിക് ഫാന്‍ ബ്ലേഡുകള്‍ നാവ് കൊണ്ട് നിര്‍ത്തിച്ച് തെലങ്കാനക്കാരന്‍. ‘ഡ്രില്‍ മാന്‍’ എന്നറിയപ്പെടുന്ന സൂര്യപേട്ട സ്വദേശി ക്രാന്തി കുമാര്‍ പണികേരയാണ് നേട്ടത്തിന് അര്‍ഹമായത്. ഇതോടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടുകയും ചെയ്തു. നിര്‍ഭയമായി വിചിത്ര സ്റ്റണ്ടുകള്‍ക്ക് പേരുകേട്ട ആളാണ് ഡ്രില്‍ മാന്‍.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഇന്‍സ്റ്റാഗ്രാമില്‍ പണികേരയുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ക്രാന്തി കുമാര്‍ പണികേര എന്ന ഡ്രില്‍മാന്‍ ഒരു മിനിറ്റിനുള്ളില്‍ 57 ഇലക്ട്രിക് ഫാന്‍ ബ്ലേഡുകള്‍ നാവ് ഉപയോഗിച്ച് നിര്‍ത്തി എന്നാണ് അടിക്കുറിപ്പ്. നീണ്ട മുടിയോടെ വര്‍ണാഭമായ ഷര്‍ട്ട് ധരിച്ച ‘ഡ്രില്‍ മാന്‍’ നിരവധി ഇലക്ട്രിക് ഫാനുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണിക്കുന്നു. അടുത്തതായി, കറങ്ങുന്ന ബ്ലേഡുകള്‍ നിര്‍ത്താന്‍ അദ്ദേഹം തന്റെ നാവ് വേഗത്തിലും കൃത്യതയിലും ഉപയോഗിക്കുന്നു. ഈ ചടുലത കണ്ട് കാഴ്ചക്കാര്‍ കൈയ്യടിക്കുന്നതും വീഡിയോയില്‍ കാണാം.
ഏകദേശം 60 മില്യണ്‍ വ്യൂസ് നേടിയ വീഡിയോ വൈറലായിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങളുടെ കുത്തൊഴുക്കാണ് വീഡിയോയ്ക്ക്. അതേസമയം, പലരും അത്തരമൊരു റെക്കോര്‍ഡിന്റെ സുരക്ഷയെയും ലക്ഷ്യത്തെയും ചോദ്യം ചെയ്യുന്നുമുണ്ട്. വീഡിയോ കാണാം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here