നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന തെലങ്കാനയില്‍ ആദ്യ ഫലസൂചനയില്‍ കോണ്‍ഗ്രസ് മുന്നില്‍. രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു. ചത്തീസ്ഗഢിലെ ആദ്യ സൂചന കോണ്‍ഗ്രസിന് അനുകൂലമാണ്. എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യം തപാൽവോട്ടുകളും എട്ടരയോടെ ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങി.
ഉച്ചയോടെ ഫലത്തിന്റെ ഒരു പൊതുചിത്രം വ്യക്തമായേക്കും. വൈകുന്നേരമാകും ഔദ്യോഗിക ഫലപ്രഖ്യാപനം. വിവിധ കോണുകളിൽനിന്നുള്ള ആവശ്യം പരിഗണിച്ച് മിസോറം വോട്ടെണ്ണൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്‌ചത്തേക്ക് മാറ്റി.
Also Read : തെലങ്കാനയിലൂടെ പുത്തനുണർവിന് ശ്രമിച്ച് കോൺഗ്രസ്; അന്ത്യമാകുമോ കെ സി ആർ യുഗത്തിന്?
2024 പൊതുതെരഞ്ഞെടുപ്പിന് മുമ്പേയുള്ള അവസാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നതിനാൽ രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്.
രാജസ്ഥാനിലെ 200 ൽ 199 സീറ്റുകളിലും, മധ്യപ്രദേശിലെ 230 സീറ്റുകളിലും, ഛത്തീസ്ഘട്ടിലെ 90 സീറ്റുകളിലും, തെലങ്കാനയിൽ 119 സീറ്റുകളിലും ഫലം ഇന്നറിയാം. രാജസ്ഥാനിലെ 200 ൽ 199 മണ്ഡലങ്ങളിലെ ഫലം ഇന്ന് വരും. 74.75 ശതമാറ്റം പോളിംഗാണ് ഇക്കുറി രേഖപ്പെടുത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here