വില്ലന്‍ കീടനാശിനിയോ? തെലങ്കാനയില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 30 വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍

തെലങ്കാനയില്‍ പെണ്‍കുട്ടികളുടെ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ മുപ്പത് വിദ്യാര്‍ഥിനികളെ കടുത്ത ചുമയും ശ്വാസതടസവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ച കഴിഞ്ഞതോടെയാണ് പെഡ്ഡപ്പള്ളി കസ്തൂര്‍ബാ ഗാന്ധി ഗേള്‍സ് വിദ്യാലയത്തിലെ കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്.

ALSO READ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

എന്നാല്‍ സ്‌കൂളിന് സമീപമുള്ള കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗമാകാം കുട്ടികള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്ന നിഗമനത്തിലാണ് നാട്ടുകാരും സ്‌കൂള്‍ അധികൃതരും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പ്രമോദ് കുമാര്‍ ഉള്‍പ്പെടെ ആരോഗ്യ വകുപ്പിലെയും വിദ്യാഭ്യാസ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി. കുട്ടികള്‍ക്ക് ശ്വാസതടസം ഉണ്ടായത് ഭക്ഷ്യവിഷബാധയല്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥിനികള്‍ക്ക് മറ്റ് തരത്തിലുള്ള ഒരു ആരോഗ്യ പ്രശ്‌നങ്ങളും സ്ഥിരീകരിച്ചിട്ടില്ല. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News