മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുമരി അനന്തന്റെ മകൾ, തമിഴിസൈ സൗന്ദര്‍രാജന്‍ തെലങ്കാന ഗവർണ്ണർ സ്ഥാനം രാജിവെച്ചു; ബിജെപി സ്ഥാനാർത്ഥിയാകും

തെലങ്കാന ഗവർണറും പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറുമായ തമിഴിസൈ സൗന്ദര്‍രാജന്‍ രാജിവെച്ചു. ചുമതലകൾ രാജിവെച്ചെന്ന രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി തമിഴിസൈ സൗന്ദര്‍രാജന്‍ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.

Also Read; ബിജെപിക്ക് കടന്നുചെല്ലാൻ പറ്റാത്ത മേഖലയിൽ ഉപജാപക സംഘത്തെ ഉപയോഗിച്ച് സ്വാധീനിക്കുന്നു, ഇതിന്റെ തെളിവാണ് കലാമണ്ഡലം ഗോപി ആശാൻ വിഷയത്തിൽ ഉണ്ടായത്: എം വി ഗോവിന്ദൻ മാസ്റ്റർ

ചെന്നൈ സെൻട്രൽ, പുതുച്ചേരി മണ്ഡലങ്ങളിലാണ് തമിഴിസൈ സൗന്ദര്‍രാജനെ പരിഗണിക്കാനിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. രാഷ്ട്രീയത്തിൽ സജീവമായിറങ്ങാൻ മുൻപും തമിഴിസൈ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷ കൂടിയാണ് ഇവർ.

Also Read; ‘നിങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടിയാണോ വാദിക്കുന്നത്’; ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐക്കെതിരെ വിമർശനവുമായി സുപ്രീംകോടതി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുമരി അനന്തന്റെ മകളാണ് തമിഴിസൈ സൗന്ദര്‍രാജന്‍. 2019 സെപ്റ്റംബറിലാണ് ഇവർ തെലങ്കാന ഗവര്‍ണറായി നിയമിതയായത്. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ഡിഎംകെയുടെ കനിമൊഴിയോട് മത്സരിച്ച് തമിഴിസൈ സൗന്ദര്‍രാജന്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News