‘കെ ഫോണ്‍’ മാതൃക കണ്ടുപഠിക്കാന്‍ തെലങ്കാന സര്‍ക്കാര്‍

KFON

കേരള ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ്‌വര്‍ക്കിന്റെ വരുമാന മാതൃക പഠിക്കാന്‍ തെലങ്കാന സര്‍ക്കാരിന്റെ സംഘം കേരളത്തില്‍. തെലങ്കാന ഫൈബര്‍ ഗ്രിഡ് കോര്‍പറേഷന്‍ എം ഡി വേണു പ്രസാദ് ഉള്‍പ്പെടെയുള്ള സംഘമാണ് കെ ഫോണ്‍ എം ഡി സന്തോഷ് ബാബുവുമായി കൂടിക്കാഴ്ച നടത്തിയത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഭൂമിക്കടിയിലെ കേബിളുകള്‍ വഴി ഇന്റര്‍നെറ്റ് എത്തിക്കുന്ന പദ്ധതിയാണ് ടി ഫൈബറിന്റേത്. രണ്ടായിരത്തോളം കണക്ഷനുകളാണ് ഇതുവരെ നല്‍കിയത്. കെ ഫോണിന്റെ മാതൃക പഠിക്കുന്നത് എങ്ങനെ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാനാകുമെന്ന് പരിശോധിക്കാനാണ്.

ALSO READ:വാക്കുതർക്കം കൈയേറ്റത്തിലേക്ക്; ചേർത്തലയിൽ അതിഥിതൊഴിലാളി വെട്ടേറ്റ് മരിച്ചു

ഇതുവരെ കെ ഫോണ്‍ 5000 ഡാര്‍ക്ക് ഫൈബറുകള്‍ വാടകയ്ക്ക് കൊടുക്കുകയും 17, 647 വീടുകളില്‍ വാണിജ്യ കണക്ഷന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിള്‍ ശൃംഖലയുടെ നിയന്ത്രണം സര്‍ക്കാരില്‍ നിലനിര്‍ത്തി ടെന്‍ഡറിയൂടെ കേബിളുകള്‍ പുറംകരാര്‍ നല്‍കുകയും വാടകയ്ക്ക് നല്‍കുകയും ചെയ്യുന്ന മോണിറ്റൈസേഷന്‍ മാതൃകയാണ് കെ ഫോണിന്റേത്. മുമ്പ് തമിഴ്‌നാട് സര്‍ക്കാരും ഈ രംഗത്തെ കേരള മോഡല്‍ പഠിക്കാന്‍ എത്തിയിരുന്നു.

ALSO READ:സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; പവന് ഒറ്റയടിക്ക് കുറഞ്ഞത് 640 രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News