2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി ഈ വര്‍ഷം അവസാനത്തോടെ തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ബിജെപിയെ താഴെയിറക്കാന്‍ ഇന്ത്യ മുന്നണി വലിയ പദ്ധതികളാണ് തയ്യാറാക്കുന്നത്. ഇപ്പോഴിതാ തെലങ്കാന തെരഞ്ഞെടുപ്പിന് മുമ്പായി വമ്പന്‍ പദ്ധതികളാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ടുക്കുഗുഡയിലെ റാലിയില്‍ സോണിയാ ഗാന്ധി നേരിട്ടാണ് ഈ പദ്ധതികള്‍ പ്രഖ്യാപിച്ചത്.
തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത് തന്‍റെ സ്വപ്‌നമാണെന്നും തെലങ്കാന രൂപീകരണത്തില്‍ തനിക്കും പങ്കുള്ളതായും അവര്‍ പറഞ്ഞു. മഹാലക്ഷ്മി, റിതു ഭറോസ, ഗൃഹ ജ്യോതി, ഇന്ദിരമ്മ ഇന്‍ഡ്ലു, യുവ വികാസം, ചെയുത എന്നിങ്ങനെ ആറ് പദ്ധതികളാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.
മഹാലക്ഷ്മി:
- സ്ത്രീകള്‍ക്ക് എല്ലാ മാസവും 2500 രൂപ
- 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍
- ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര
റിതു ഭറോസ:
- കര്‍ഷകര്‍ക്ക് വര്‍ഷം 15000 രൂപ
- കാര്‍ഷിക തൊഴിലാളികള്‍ക്ക് 12000
- നെല്‍ കൃഷിക്ക് 500 രൂപ ബോണസ്
ഗൃഹ ജ്യോതി:
- എല്ലാ വീടുകള്‍ക്കും 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം
ഇന്ദിരമ്മ ഇന്‍ഡ്ലു
- സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീടുവയ്ക്കാന്‍ സ്ഥലവും 5 ലക്ഷം രൂപയും
- തെലങ്കാന മുന്നേറ്റത്തിനായി പോരാടിയവര്‍ക്ക് 250 സ്‌ക്വ. യാര്‍ഡ് പ്ലോട്ടുകള്‍
യുവ വികാസം
- വിദ്യാര്‍ത്ഥികള്‍ക്ക് 5 ലക്ഷം രൂപയുടെ വിദ്യാ ഭറോസാ കാര്‍ഡുകള്‍
- എല്ലാ ജില്ലകളിലും തെലങ്കാന അന്താരാഷ്ട്ര വിദ്യാലയങ്ങള്‍
ചെയുത
- മാസം 4000 രൂപ പെന്‍ഷന്‍
- 10 ലക്ഷത്തിന്‍റെ രാജീവ് ആരോഗ്യ ശ്രീ ഇന്‍ഷുറന്‍സ്
ALSO READ: മണിപ്പൂരിൽ ആയുധധാരികൾ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here