മദ്യവില്‍പ്പനയില്‍ തെലങ്കാനയെ തോൽപ്പിക്കാനാകില്ല; മാസ വിറ്റുവരവിൽ റെക്കോർഡ്

മദ്യവിൽപ്പനയിൽ റെക്കോർഡിട്ട് കോൺഗ്രസ് ഭരിക്കുന്ന തെലങ്കാന. കഴിഞ്ഞ മാസം വിറ്റത് 3,500 കോടിയിലേറെ രൂപയുടെ മദ്യമാണ്. കൃത്യമായി പറഞ്ഞാൽ 3,805 കോടിയുടെ മദ്യം വിറ്റു. ഡിസംബര്‍ 23 മുതല്‍ 31 വരെയുള്ള കാലയളവില്‍ വില്‍പ്പനയിൽ 1,700 കോടിയുടെ ഉയര്‍ച്ചയുണ്ടായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 200 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഉത്സവ കാലങ്ങളിലാണ് മദ്യ വില്‍പ്പന ഉയര്‍ന്നതെന്ന് തെലങ്കാന എക്‌സൈസ് വകുപ്പ് പറഞ്ഞു.

ഡിസംബർ 23 മുതലുള്ള പ്രതിദിന വില്‍പ്പന കണക്കുകള്‍ ഇങ്ങനെ: ഡിസംബര്‍ 23-ന് 192.67 കോടി, ഡിസംബര്‍ 24-ന് 196.93 കോടി, ഡിസംബര്‍ 26-ന് 191.59 കോടി, ഡിസംബര്‍ 27-ന് 186.75 കോടി, ഡിസംബര്‍ 28-ന് 191.06 കോടി, ഡിസംബര്‍ 28-ന് 51.15 കോടി, ഡിസംബര്‍ 29-ന് 51.15 കോടി. ഡിസംബര്‍ 30-ന് 402.62 കോടി. പ്രതിമാസ ശരാശരി പ്രതിദിന വില്‍പ്പന 117.44 കോടി രൂപയായിരുന്നു.

Read Also: സിപിഐഎം മലപ്പുറം ജില്ലാസമ്മേളനത്തിൻ്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിച്ചു; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

2024 ഡിസംബറില്‍ 35,47,447 ഐഎംഎല്ലും 42,52,705 കെയ്‌സ് ബിയറും വിറ്റു. 2023 ഡിസംബറില്‍ ഐഎംഎല്‍ വില്‍പ്പന 43,59,188 കെയ്സുകളും 2022 ഡിസംബറില്‍ 32,52,965 കെയ്സുകളും ആയിരുന്നു. 2022 ഡിസംബറിലെ 39,57,225 കെയ്സുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2023 ഡിസംബറിലെ ബിയര്‍ വില്‍പ്പന 46,22,273 കെയ്സുകളായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration