ദാരുണം! ഉറക്കത്തിനിടെ മൊബൈൽ ചാർജറിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു, സംഭവം തെലങ്കാനയിൽ

ELECTROCUTION

ഉറക്കത്തിനിടെ മൊബൈൽ ചാർജറിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. തെലങ്കാനയിലെ രാമറെഡ്ഢി ജില്ലയിലാണ് സംഭവം. മാലോത് അനിൽ എന്നയാളാണ് മരിച്ചത്.
ഉറങ്ങുന്നതിനിടെ ചാർജ് ചെയ്യാൻ സമീപം പ്ലെഗ് ചെയ്ത് വെച്ചിരുന്ന ചാർജറിൽ നിന്നാണ് യുവാവിന് ഷോക്കേറ്റത്.

വെള്ളിയാഴ്ച ആയിരുന്നു സംഭവം. മൊബൈൽ ചാർജ് ചെയ്യാനായി എക്സ്സ്‌റ്റെൻഷൻ വയർ ഉപയോഗിച്ച ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു അനിൽ. ഇതിനിടെ വയറിൽ മുട്ടുകയും ഷോക്കേൽക്കുകയുമായിരുന്നു.ഷോക്കേറ്റ ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ; നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ലോറന്‍സ് ബിഷ്‌ണോയ് ; മഹാരാഷ്ട്രയിൽ ഉത്തര്‍ ഭാരതീയ വികാസ് സേനയ്ക്കുവേണ്ടി മത്സരിക്കും

തെലങ്കാനയിൽ അടുത്തിടെയും സമാനമായ സംഭവം ഉണ്ടായിരുന്നു. മൊബൈൽ ഫോൺ ചാർജ് ചെയ്തുകൊണ്ട് ഉപയോഗിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിക്കുകയായിരുന്നു. നായയെ കുളിപ്പിക്കാൻ വെള്ളം തിളപ്പിക്കുന്നതിനിടെ ഇലക്ട്രിക് ഹീറ്ററിന് മുകളിൽ അബദ്ധത്തിൽ ഇരുമ്പ് കമ്പി വെച്ചതോടെ ഷോക്കേറ്റ് നാൽപ്പതുകാരനും അടുത്തിടെ തെലങ്കാനയിൽ മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News