ചോക്ലേറ്റ് നിര്‍മാണ കമ്പനികളില്‍ കഞ്ചാവ് ചോക്ലേറ്റ്; 1.05 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് പിടികൂടിയത് ഉത്തര്‍പ്രദേശിലും ബീഹാറിലും

ചോക്ലേറ്റ് നിര്‍മാണ കമ്പനികളില്‍ നിന്ന് കഞ്ചാവും നിരോധിക്കപ്പെട്ട മയക്ക് മരുന്നും കലര്‍ത്തിയ ചോക്ലേറ്റും പിടികൂടി. ഉത്തര്‍പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 15 ചോക്ലേറ്റ് നിര്‍മാണ കമ്പനികളില്‍ നിന്നാണ് തെലങ്കാന ആന്റി നര്‍ക്കോട്ടിക്സ് ബ്യൂറോ കഞ്ചാവ് പിടിച്ചെടുത്തത്.

1.05 ലക്ഷം രൂപ വിലമതിക്കുന്ന 12.68 കിലോ കഞ്ചാവും 80 ഗ്രാം ഉണങ്ങിയ കഞ്ചാവുമാണ് പിടിച്ചെടുത്തത്. പൊലീസ് എക്സൈസ്, പ്രൊഹിബിഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് തുടര്‍ച്ചയായി പിടികൂടിയത്.

‘ബീഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ കഞ്ചാവ് പുരട്ടിയ ചോക്ലേറ്റുകള്‍ ആയുര്‍വേദ ദഹന മിഠായികളെന്ന വ്യാജേന നഗരങ്ങളിലെ സൈറ്റുകളിനിന്ന് നിര്‍മിച്ച് വിപണനം ചെയ്യുന്നു,’ എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സ്റ്റേറ്റ് ടാസ്‌ക് ഫോഴ്‌സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ചോക്ലേറ്റ് നിര്‍മാണ കമ്പനികള്‍ക്കെതിരെ നോട്ടീസ് അയക്കുകയും ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. തെലങ്കാനയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് ചോക്ലേറ്റ് നല്‍കിയ കടക്കാരനെ കോത്തൂര്‍ പൊലീസ് ഓഫ് കമ്മീഷ്ണറേറ്റ് നേരത്തെ പിടികൂടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News