‘തെലങ്കാന സ്‌കൂളിന് നേരെയുള്ള സംഘപരിവാര്‍ ആക്രമണം’; അന്വേഷണം ആവശ്യപ്പെട്ട് രേവന്ത് റെഡ്ഢിക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എം പി

തെലങ്കാനയിലെ ആദിലാബാദിലുള്ള സെയ്ന്റ് തെരേസ സ്‌കൂളിന് നേരെയുളള സംഘപരിവാര്‍ ആക്രമണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് കത്തയച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. സംഭവത്തിന് പിന്നിലുള്ള കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ എടുത്തിട്ടുള്ള എഫ്‌ഐആര്‍ പിന്‍വലിക്കണമെന്നും സംഭവത്തില്‍ സമഗ്രവും നീതിയുക്തവുമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു. ആക്രമണത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി എഡിജിപി റാങ്കില്‍ കുറയാത്ത മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കത്തിന്റെ പകര്‍പ്പ്:-

ALSO READ:തെലങ്കാന സ്കൂളിനെതിരായ സംഘപരിവാർ ആക്രമണം; പുരോഹിതനെ മർദിക്കാൻ കൂട്ട് നിന്നത് കോൺഗ്രസ് സർക്കാരെന്ന് മുഖ്യമന്ത്രി

അതേസമയം തെലങ്കാനയിലെ സെയ്ന്റ് തെരേസ സ്‌കൂള്‍ സംഘപരിവാര്‍ തകര്‍ത്ത സംഭവം വലിയ വിവാദമായിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരു സ്‌കൂളിന് നേരെ വിശ്വാസത്തിന്റെ പേരില്‍ നടന്ന അതിക്രമം ബിജെപിക്കും കോണ്‍ഗ്രസിനും തലവേദനയായിരിക്കുകയാണ്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.

ALSO READ:രാഹുലിന്റെ കണ്ണൂര്‍ പ്രസംഗം കോണ്‍ഗ്രസ് നിലപാട് ബിജെപിക്കൊപ്പമെന്ന് തെളിയിക്കുന്നു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News