യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ട്രംപിന് പാലഭിഷേകവും പൂക്കളും അർപ്പിച്ച് തെലങ്കാനയിലെ കോന്ന ഗ്രാമവാസികൾ. ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതിമയിൽ പാലഭിഷേകവും പൂജയും നടത്തിയത്.
വർഷങ്ങളായി പൊടിപിടിച്ചു കിടന്ന ആറടി പ്രതിമ അവർ വൃത്തിയാക്കിയ ശേഷം പാലൊഴിച്ച് മാല ചാർത്തി പൂജാ കർമങ്ങൾ ചെയ്യുകയായിരുന്നു. ബുധനാഴ്ച ട്രംപ് വിജയ പ്രസംഗം നടത്തുമ്പോൾ വിഗ്രഹത്തിൽ പുഷ്‌പാർച്ചന നടത്തുകയും ചെയ്തു.
ALSO READ; കവർച്ചാ സംഘത്തിനെ സാഹസികമായി കീഴ്പെടുത്തി പൊലീസ്
2018ൽ ഒരു പ്രാദേശിക ട്രംപ് ആരാധകനായ ‘ട്രംപ് കൃഷ്ണ’ എന്ന് അറിയപ്പെട്ടിരുന്ന അന്തരിച്ച ബുസ്സ കൃഷ്ണയായിരുന്നു ഈ ട്രംപ് പ്രതിമ നിർമിച്ചത്. 2020ൽ ഉടമയുടെ മരണത്തിന് ശേഷം ഈ പ്രതിമ ആരും ശ്രദ്ധിക്കാതെയായി. എന്നാൽ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ ട്രംപിൻ്റെ വിജയത്തെക്കുറിച്ചുള്ള വാർത്ത ഗ്രാമവാസികൾ ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
33 ആമത്തെ വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കൃഷ്ണ, ലക്ഷക്കണക്കിന് പണം ചെലവഴിച്ച് സ്വന്തം വീടിന് മുന്നിൽ നിർമിച്ച പ്രതിമ ദിവസവും പൂജിക്കുകയും ശുചീകരണത്തിൽ അതീവ ശ്രദ്ധ പുലർത്തുകയും ചെയ്തിരുന്നതായി കൃഷ്ണയുടെ സുഹൃത്തും വാർഡ് മെമ്പറുമായ വഞ്ച റെഡ്ഡി പറഞ്ഞു. 5,000ത്തോളം ജനസംഖ്യയുള്ള ജങ്കാവോൺ ജില്ലയിലെ കോന്ന ഗ്രാമം ഇപ്പോൾ ‘ട്രംപിൻ്റെ ഗ്രാമം’ എന്നാണ് അറിയപ്പെടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here