ഇതരജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്തു; തെലങ്കാനയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹോദരൻ വണ്ടിയിടിച്ചിട്ട ശേഷം കുത്തിക്കൊന്നു

TELANGANA MURDER

ഇതരജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്തതിൽ പ്രകോപിതനായ സഹോദരൻ സഹോദരിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വണ്ടി പിടിപ്പിച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ രംഗ റെഡ്ഢി ജില്ലയിലാണ് സംഭവം.

ഹയാത്നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ നാഗമണിയാണ് കൊല്ലപ്പെട്ടത്.നഗ്മണി കഴിഞ്ഞ ദിവസം ഇതരജാതിയിൽപ്പെട്ട ശ്രീകാന്ത് എന്ന യുവാവിനെ വിവാഹം ചെയ്തിരുന്നു. വിവാഹം നടന്നതിന്റെ പിറ്റേ ദിവസമാണ് നാഗമണി ദാരുണമായി കൊല്ലപ്പെട്ടത്.

ALSO READ; കനിമൊഴി അവിഹിത സന്തതിയെന്ന് ട്വീറ്റ്; ബിജെപി നേതാവിന് തടവ് ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി

നാഗമണി കഴിഞ്ഞ ദിവസം സ്‌കൂട്ടറിൽ സഞ്ചരിക്കവേ സഹോദരൻ പരമേശ്‌ കാറുകൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷം
കത്തിക്കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്ക് പറ്റിയ നാഗമണി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

2020 ബാച്ചിലെ പൊലീസ് കോൺസ്റ്റബിൾ ആയ നാഗമണിയുടെ വിവാഹത്തിനെതിരെ കുടുംബത്തിനകത്ത് നിന്നും നിരവധി എതിർപ്പുകൾ ഉയർന്നു വന്നിരുന്നു. ഈ എതിർപ്പ് തള്ളിക്കൊണ്ടാണ് നഗ്മണി ശ്രീകാന്തിനെ വിവാഹം ചെയ്തത്. ഇതിൽ പ്രകോപിതനായാണ് പരമേശ്‌ കൊലപാതകം നടത്തിയത്.

ENGLISH NEWS SUMMARY; Telangana woman police constable killed by her brother due to intercaste marriage

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News