രാജ്യത്ത് മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ കുത്തനെ കൂട്ടി ടെലികോം കമ്പനികള്‍. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവരാണ് നിലവില്‍ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. റിലയന്‍സ് ജിയോ 12 മുതല്‍ 27 ശതമാനം വരെയും, എയര്‍ടെല്‍ 11-21 ശതമാനം വരെയുമാണ് മൊബൈല്‍ താരിഫുകള്‍ കൂട്ടിയത്. വ്യാഴാഴ്ചയാണ് റിലയന്‍സ് ജിയോ നിരക്കുകളില്‍ വര്‍ധന കൊണ്ടുവന്നത്. അണ്‍ലിമിറ്റഡ് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഡാറ്റ വാഗ്ദാനം ചെയ്യുന്ന അണ്‍ലിമിറ്റഡ് വോയ്‌സ് പ്ലാനുകളിലും വര്‍ധനയുണ്ട്.
നേരത്തെ 28 ദിവസത്തേക്ക് 2ജിബി ഡാറ്റ ലഭിക്കാന്‍ 179 രൂപയുടെ അടിസ്ഥാന പ്ലാന്‍. ജൂലൈ ഒന്നോടെ 199 രൂപയാകും. 6 ജിബി ഡാറ്റ നല്‍കുന്ന 84 ദിവസത്തെ പ്ലാന്‍ 455 രൂപയില്‍ നിന്ന് 509 രൂപയായി വര്‍ധിപ്പിച്ചു. 24 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന വാര്‍ഷിക പ്ലാന്‍ 1799 രൂപയില്‍ നിന്ന് 1999 രൂപയായും ഉയര്‍ത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here