വ്യാജ സിം കാര്‍ഡ് തട്ടിപ്പുകള്‍ വർധിക്കുന്ന സാഹചര്യത്തിൽ പുതിയ സിം കാര്‍ഡ് നിയമങ്ങൾ കടുപ്പിച്ച് ടെലികോം വകുപ്പ്. നിയമം ലംഘിച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴയടക്കേണ്ടി വരും. സിം കാര്‍ഡ് ഡീലര്‍മാര്‍ക്ക് പൊലീസ് വെരിഫിക്കേഷനും ബയോമെട്രിക് രജിസ്ട്രേഷനും നിര്‍ബന്ധമാക്കി. ടെലികോം ഓപ്പറേറ്റർമാര്‍ക്കാണ് ഇതിന്‍റെ ഉത്തരവാദിത്തം.
ALSO READ:“ഭരണഘടനാപരമായ കാര്യങ്ങൾക്ക് പകരം സംഘപരിവാറിന്റെ തീട്ടൂരം നടപ്പാക്കുന്നു”: എംവി ഗോവിന്ദൻ മാസ്റ്റർ
സിം കാര്‍ഡ് വില്‍പ്പന നടത്തുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് കൃത്യമായി പാലിച്ചില്ലെങ്കില്‍ 10 ലക്ഷം രൂപ പിഴ നൽകേണ്ടി വരും. തടവു ശിക്ഷയും ലഭിക്കും. നിയമം ലംഘിച്ചാല്‍ ഡീലര്‍ഷിപ്പ് മൂന്ന് വര്‍ഷം വരെ റദ്ദാക്കും.
കൂടാതെ വാങ്ങാന്‍ കഴിയുന്ന സിം കാർഡുകളുടെ എണ്ണത്തിനും പരിധി നിശ്ചയിച്ചു. ബിസിനസ് കണക്ഷനിലൂടെ മാത്രമേ വ്യക്തികൾക്ക് വലിയ തോതില്‍ സിം കാർഡുകൾ വാങ്ങിക്കാൻ കഴിയൂ. അതേസമയം സാധാരണ ഉപയോക്താക്കൾക്ക് ഇപ്പോഴും ഒരു ഐഡിയിൽ 9 സിം കാർഡുകൾ വരെ ലഭിക്കും. ക്യൂആര്‍ കോഡ് സ്കാനിംഗിലൂടെയാണ് ആധാര്‍ വിവരങ്ങളെടുക്കുക. കെവൈസി നിര്‍ബന്ധമാണ്. വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കും. ഒരാള്‍ ഫോണ്‍ നമ്പര്‍ നമ്പര്‍ ഡീ ആക്റ്റിവേറ്റ് ചെയ്താല്‍ 90 ദിവസത്തിന് ശേഷമേ ആ നമ്പര്‍ മറ്റൊരാള്‍ക്ക് ലഭിക്കൂ.
ALSO READ: എനിക്ക് പറ്റില്ല വേറെ ആരെയെങ്കിലും നോക്കാൻ ഞാൻ ചേട്ടനോട് പറഞ്ഞു; ധ്യാൻ ശ്രീനിവാസൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here