തെലങ്കാന എംപിക്ക് കുത്തേറ്റു; വീഡിയോ

ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) എംപി കൊത്ത പ്രഭാകര്‍ റെഡ്ഢിക്ക് കുത്തേറ്റു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖറാവുവിന്റെ വിശ്വസ്തനാണ് ഇദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിലെ സിദ്ധിപ്പേട്ടില്‍ നടന്ന പ്രചരണത്തിനിടയിലാണ് അജ്ഞാതന്‍ എംപിയുടെ വയറില്‍ കുത്തിയത്. അക്രമിയെ നാട്ടുകാര്‍ മര്‍ദിക്കുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിച്ചു റെഡ്ഢി അപകടനില തരണം ചെയ്തു.

ALSO READ: രാജീവ് ചന്ദ്രശേഖര്‍ വിഷമല്ല കൊടുംവിഷം, ഇത് അദ്ദേഹത്തിന് ഒരു അലങ്കാരമാണെന്ന് മുഖ്യമന്ത്രി

നവംബര്‍ 30ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ദുബ്ബാക്ക് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണിയാള്‍. അതേസമയം എംപി സുരക്ഷിതനാണെന്നും അക്രമിയെ അറസ്റ്റ് ചെയ്‌തെന്നും സിദ്ധിപ്പേട്ട് കമ്മീഷണര്‍ എന്‍. ശ്വേത വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണ്. കുത്തേറ്റ എംപിയുടെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി.

ALSO READ: സാമൂഹിക അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കേരള സമൂഹം ഉണർന്ന് പ്രവർത്തിക്കണം: സിപിഐഎം

തെലങ്കാനയിലെ മേഡക്ക് മണ്ഡലത്തിലെ എംപിയാണ് റെഡ്ഢി. മുഖ്യമന്ത്രിയാവാന്‍ കെ.ചന്ദ്രശേഖറാവും എംപി പദവി ഉപേക്ഷിച്ചതിന് പിന്നാലെയാണ് റെഡ്ഢി എംപിയായത്. ബിജെപിയുടെ രഘുനന്ദന്‍ റാവുവിനെതിരെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ റെഡ്ഢി മത്സരിക്കുന്നത്.

ALSO READ: തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 186 കോടികൂടി അനുവദിച്ചു; കെ എന്‍ ബാലഗോപാല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News