ഉക്രൈയ്നിൽ ടെലഗ്രാമിന് നിരോധനം. ഉക്രൈയ്ന്റെ സ്വകാര്യ വിവരങ്ങൾ റഷ്യ ചോർത്തുമെന്ന ആശങ്കയിലാണ് ടെലിഗ്രാം നിരോധിച്ചിരിക്കുന്നത്.സര്‍ക്കാര്‍ ജീവനക്കാരും സൈനികരും ഉപയോഗിക്കുന്ന ഔദ്യോഗിക ഉപകരണങ്ങളില്‍ നിന്ന് ടെലഗ്രാം നിരോധിച്ചു. ഉക്രൈയ്ൻ ദേശീയ സുരക്ഷാ പ്രതിരോധ കൗണ്‍സിലാണ് ടെലഗ്രാം നിരോധിച്ച വിവരം അറിയിച്ചത്.
ALSO READ : എല്ലാ ഐഫോണുകളിലും ഐപാഡുകളിലും ഇനി നെറ്റ്ഫ്ലിക്സിന്‍റെ സൗകര്യം ലഭിക്കില്ല
സമൂഹ മാധ്യമ ആപ്പ് ആയ ടെലഗ്രാം ഉപയോഗിച്ച് റഷ്യയ്ക്ക് വേണ്ടി ചാരപ്പണി നടത്താന്‍ അവരുടെ പ്രത്യേക സേനയ്ക്ക് സാധിക്കുമെന്ന് തെളിവ് സഹിതം ഉക്രൈയ്‌നിന്റെ ജിയുആര്‍ മിലിട്ടറി ഇന്റലിജന്‍സ് ഏജന്‍സി തലവന്‍ കിറിലോ ബുഡനോവ് അറിയിച്ചിരുന്നുവെന്ന് ഉക്രൈയ്ൻ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.ടെലിമെട്രിയോ ഡാറ്റാബേസ് പ്രകാരം ഏകദേശം 33,000 ടെലഗ്രാം ചാനലുകള്‍ ഉക്രൈയ്‌നില്‍ പ്രവര്‍ത്തനക്ഷമമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here