ടെലിഗ്രാം ആപ്ലിക്കേഷന്‍ മേധാവി പവേല്‍ ദൂറഫ് ഫ്രാന്‍സില്‍ അറസ്റ്റില്‍. പാരിസിന് സമീപമുള്ള വിമാനത്താവളത്തില്‍ നിന്നാണ് ദൂറഫിനെ അറസ്റ്റിലായതെന്ന് ഫ്രഞ്ച് പൊലീസ് അറിയിച്ചു. ടെലിഗ്രാമുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരിലാണ് അറസ്റ്റ്.
39കാരനായ ഫ്രാന്‍കോ – റഷ്യന്‍ ശതകോടീശ്വരനായ പവേല്‍ ദുറഫിനെ ലെ ബൂര്‍ജേ വിമാനത്താവളത്തില്‍ നിന്നാണ് അറസ്റ്റിലായത്.
അസര്‍ബൈജാനിലെ ബാക്കൂവില്‍ നിന്നും ഫ്രാന്‍സിലേക്ക് എത്തിയപ്പോഴാണ് അറസ്റ്റുണ്ടായത്. ഫ്രാന്‍സില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന ഏജന്‍സി ദൂറഫിനെതിരെ വാറന്റ് പുറത്തിറക്കിയിരുന്നു. തട്ടിപ്പ്, മയക്കുമരുന്ന് കടത്ത്, സൈബര്‍ ആക്രമണം, സംഘടിത കുറ്റകൃത്യം, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കല്‍ എന്നീ കുറ്റങ്ങളായിരുന്നു ചുമത്തിയിരുന്നു. തന്റെ പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ പരിധികള്‍ ലംഘിച്ചിട്ടും തടയാനുള്ള നടപടികള്‍ ദുറഫ് സ്വീകരിച്ചില്ലെന്നാണ് ആരോപണം.
ALSO READ: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രത
പിടിക്കിട്ടാപുള്ളിയാണെന്ന് അറിഞ്ഞിട്ടും ഫ്രാന്‍സിലേക്ക് വരാന്‍ അദ്ദേഹം തീരുമാനിച്ചത് അത്ഭുതപ്പെടുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here