റഷ്യ വിവരങ്ങൾ ചോർത്തുന്നെന്ന് സംശയം; യുക്രൈയ്നിൽ രാജ്യസുരക്ഷയുടെ ഭാഗമായി ടെലഗ്രാമിന് ഭാഗിക നിരോധനം ഏർപ്പെടുത്തി

ടെലഗ്രാമിലൂടെ റഷ്യ ചാരപ്പണി നടത്തുന്നതായി സംശയിച്ച് യുക്രൈയ്നിൽ ഭാഗികമായി സർക്കാർ ടെലഗ്രാം ആപ്പ് നിരോധിച്ചു. രാജ്യ സുരക്ഷയുടെ ഭാഗമായി യുക്രൈയ്നിലെ സര്‍ക്കാര്‍ ജീവനക്കാരും സൈനികരും ഉപയോഗിക്കുന്ന ഔദ്യോഗിക ഉപകരണങ്ങളില്‍ നിന്നാണ് ടെലഗ്രാം നിരോധിച്ചത്. രാജ്യത്തെ വിവിധ വിഷയങ്ങളിൽ റഷ്യ നടത്തുന്ന നിരീക്ഷണങ്ങളിലെ ആശങ്കകള്‍ മുന്‍നിര്‍ത്തിയാണ് നടപടി. യുക്രൈയ്നിലെ  ദേശീയ സുരക്ഷാ പ്രതിരോധ കൗണ്‍സിലാണ് രാജ്യത്ത് ഭാഗികമായി ടെലഗ്രാം നിരോധിച്ച വിവരം പ്രഖ്യാപിച്ചത്.

ALSO READ: ന്യൂജെൻ ആയി പെട്ടി ഓട്ടോയും, ഒറ്റ ചാർജിൽ 100 കിലോമീറ്റർ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് ഓട്ടോ പുറത്തിറങ്ങി

റഷ്യന്‍ പ്രത്യേക സേനയ്ക്ക് ടെലഗ്രാം ഉപയോഗിച്ച് ചാരപ്പണി നടത്താന്‍  സാധിക്കുമെന്ന് യുക്രെയ്‌നിൻ്റെ ജിയുആര്‍ മിലിട്ടറി ഇൻ്റലിജൻസ് ഏജന്‍സി തലവന്‍ കിറിലോ ബുഡനോവ്  തെളിവുകളോടെ കൌൺസിലിൽ അറിയിക്കുകയായിരുന്നു. പ്രസിഡൻ്റ്  സെലന്‍സ്‌കിയുടെ സൈനിക കമാൻ്റർമാരും മേഖലാ, സിറ്റി ഉദ്യോഗസ്ഥരും കൗണ്‍സിലില്‍ പങ്കെടുത്തു. ടെലിമെട്രിയോ ഡാറ്റാബേസ് പ്രകാരം ഏകദേശം 33,000 ടെലഗ്രാം ചാനലുകളാണ് യുക്രെയ്‌നില്‍ പ്രവര്‍ത്തനക്ഷമമായുള്ളത്. രാജ്യത്തെ 75 ശതമാനത്തോളം ജനതയും ആശയ വിനിമയത്തിനായി ടെലഗ്രാമാണ് ഉപയോഗിക്കുന്നതെന്ന് യുക്രെയ്നിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, യുക്രെയ്‌ൻ്റെ തീരുമാനത്തിന് പിന്നാലെ ആരുടെയും വ്യക്തിപരമായ വിവരങ്ങളോ സന്ദേശങ്ങളോ പങ്കുവെക്കാറില്ലെന്ന് ടെലഗ്രാം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News