ടെലിവിഷന്‍ താരം നിതിന്‍ ചൗഹാന്‍ അന്തരിച്ചു; ആത്മഹത്യയെന്ന് റിപ്പോര്‍ട്ടുകള്‍

Nitin Chauhaan

പ്രശസ്ത ടെലിവിഷന്‍ താരം നിതിന്‍ ചൗഹാന്‍ അന്തരിച്ചു. 35 വയസ്സായിരുന്നു. യുപിയിലെ അലിഗഡ് സ്വദേശിയാണ് നിതിന്‍ ചൗഹാന്‍. നിതിന്‍ ആത്മഹത്യ ചെയ്‌തെന്ന് അദ്ദേഹത്തിന്റെ മുന്‍ സഹനടന്‍ വിഭൂതി താക്കൂര്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.

‘എന്റെ പ്രിയപ്പെട്ടവനെ, സമാധാനത്തോടെ വിശ്രമിക്കൂ, ഞാന്‍ ശരിക്കും ഞെട്ടിപ്പോയി, എല്ലാ പ്രശ്‌നങ്ങളെയും നേരിടാനുള്ള കരുത്ത് നിനക്കുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച് പോകുന്നു’- നിതിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച് വിഭൂതി കുറിച്ചു.

‘ദാദാഗിരി 2’ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ടെലിവിഷന്‍ നടനാണ് നിതിന്‍ ചൗഹാന്‍. ഷോയിലെ അദ്ദേഹത്തിന്റെ സഹതാരങ്ങളായിരുന്ന സുദീപ് സാഹിറും സായന്തനി ഘോഷും അദ്ദേഹത്തിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചു.

Also Read : അലിഗഡ് മുസ്ലീം സർവകലാശാലയ്ക്ക് ന്യൂനപക്ഷ പദവി നൽകുന്ന വിഷയം; സുപ്രീം കോടതി ഇന്ന് വിധി പറയും

ആത്മഹത്യയാണെന്ന് സുഹൃത്തുക്കള്‍ പറയുന്നുണ്ടെങ്കിലും മരണത്തിലേക്ക് നയിച്ച കാരണത്തെ കുറിച്ചോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

‘ദാദാഗിരി 2’ വിജയിച്ചതിന് ശേഷം ജനപ്രീതി നേടിയ താരം പിന്നീട് നിരവധി ഷോകളില്‍ അഭിനയിച്ചിരുന്നു. 2022ലെ ‘തേരാ യാര്‍ ഹൂന്‍ മെയ്ന്‍’ ആണ് താരം അവസാനമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ഷോ. എംടിവിയുടെ ‘സ്പ്ലിറ്റ്‌സ് വില്ല 5’ എന്നതിന് പുറമേ ‘സിന്ദഗി ഡോട്ട് കോം’, ‘ക്രൈം പട്രോള്‍’, ‘ഫ്രണ്ട്സ്’ തുടങ്ങിയ സീരീസുകളിലും താരം പങ്കെടുത്തിട്ടുണ്ട്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News