‘മേക്കപ്പ് റൂമിൽ പൂട്ടിയിട്ടു, വസ്ത്രം മാറുമ്പോൾ വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചു’; നിർമാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി

സീരിയൽ നിർമാതാവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി കൃഷ്ണ മുഖർജി രംഗത്ത്. താൻ അഭിനയിച്ചുകൊണ്ടിരുന്ന ശുഭ് ശകുൻ എന്ന പരമ്പരയുടെ സെറ്റിൽ വെച്ച് ധാരാളം ദുരനുഭവങ്ങൾ നേരിടേണ്ടി വന്നെന്നും, കടുത്ത വിഷാദവും ഉത്കണ്ഠയും നിറഞ്ഞ നാളുകളിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും ഇൻസ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്.

കൃഷ്ണ മുഖർജിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

ALSO READ: ‘അറുപതാം വയസിൽ മിസ് യൂണിവേഴ്‌സ്’, സൗന്ദര്യ സങ്കൽപ്പങ്ങളൊക്കെ ഇനി മിഥ്യ, ചരിത്രം അലക്‌സാന്ദ്രയ്‌ക്കൊപ്പം

എല്ലാം തുറന്നുപറയാനുള്ള ധൈര്യം ഇതുവരെ ഇല്ലായിരുന്നെങ്കിലും ഇനിയത് പിടിച്ചുവെയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഏറെ വിഷമതകൾ നിറഞ്ഞ സമയത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. കഴിഞ്ഞ ഒന്നര വർഷം എന്റെ അവസ്ഥ അത്ര നല്ലതായിരുന്നില്ല. വിഷാദവും ഉത്കണ്ഠയും ബാധിച്ചു. ഒറ്റയ്ക്കായിരിക്കുമ്പോൾ ഉറക്കെ കരഞ്ഞു. അവസാനം പ്രദർശനത്തിനെത്തിയ ശുഭ് ശകുൻ എന്ന പരമ്പര ചെയ്തുതുടങ്ങിയതാണ് എല്ലാത്തിന്റെയും ആരംഭം. ജീവിതത്തിലെടുത്ത ഏറ്റവും മോശം തീരുമാനമായിരുന്നു അത്. പ്രൊഡക്ഷൻ ഹൗസും നിർമാതാവ് കുന്ദൻ സിം​ഗും പലതവണ ഉപദ്രവിച്ചു.

ALSO READ: ‘അച്ഛൻ എത്തീസ്റ്റ് ആണ്, പേരിന് പിറകിൽ വാലല്ല വെറും സർ നേം മാത്രം’, മഹിമക്ക് പിറകെ പുലിവാല് പിടിച്ച് നിത്യ ‘മേനോനും’

സുഖമില്ലാതിരുന്ന അവസരത്തിൽ എന്നെ മേക്കപ്പ് റൂമിൽ പൂട്ടിയിടുകപോലും ചെയ്തു. ചെയ്ത ജോലിക്ക് കൂലി നൽകിയിരുന്നില്ല. വസ്ത്രം മാറുന്ന സമയത്ത് മേക്കപ്പ് റൂമിന്റെ വാതിലിൽ അത് തകർക്കാനെന്നപോലെ അടിച്ചു. അഞ്ചുമാസത്തെ പ്രതിഫലമായി കിട്ടേണ്ടിയിരുന്നത് വലിയൊരു സംഖ്യയായിരുന്നു. ഇക്കാര്യം ഉന്നയിച്ച് ചാനൽ ഓഫീസിനെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടായിരുന്നില്ല. എനിക്ക് ഭയവും അരക്ഷിതാവസ്ഥയും അനുഭവപ്പെട്ടു. സഹായത്തിനായി പലരേയും സമീപിച്ചെങ്കിലും ഒന്നും ഫലംചെയ്തില്ല. ഞാനെന്താണ് ഷോ ചെയ്യാത്തതെന്ന് പലരും ചോദിക്കുന്നുണ്ട്. ഇതാണ് കാരണം. ഇതുപോലെ വീണ്ടും നടന്നാലോ എന്നെനിക്ക് ഭയമുണ്ട്. എനിക്ക് നീതിവേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News