കോണ്‍ടാക്ടിന്റെ പതിനാറാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു

ചലച്ചിത്ര ടെലിവിഷന്‍ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ കോണ്‍ടാക്ട് സംഘടിപ്പിച്ച പതിനാറാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകള്‍ മുന്‍മന്ത്രി വിഎസ് ശിവകുമാര്‍ വിതരണം ചെയ്തു. കോൺടാക്ടിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ആയ സി ട്യൂബിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ ശരത് നിർവഹിച്ചു രാജേഷ് നന്ദിയംകോട് നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച ‘ജയശ്രീ’ എന്ന ചിത്രം മികച്ച ഷോര്‍ട് ഫിലിം ആയി തെരഞ്ഞെടുക്കപ്പെട്ടു.

ALSO READ: ദേശീയതലത്തിലും ആഗോളതലത്തിലും പുതിയ അവസരങ്ങൾ; ഉദ്ഘാടനത്തിന് തയ്യാറെടുത്ത് അന്താരാഷ്ട്ര എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്റർ

മികച്ച ഡോക്യുമെന്‍ററിയായി എം മുഹമ്മദ് സലിം നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച ‘കഥയാണിത് ജീവിതം’ തെരഞ്ഞെടുക്കപ്പെട്ടു.. മികച്ച പരസ്യ ചിത്രമായി അനീഷ് ജെ കരിനാട് സംവിധാനം ചെയ്ത ‘സെറ അപ്പാരല്‍സ്’ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനായി അച്യുതാനന്ദനെയും നടിയായി പുഷ്പയെയും തെരഞ്ഞെടുത്തു. ജൂറി ചെയര്‍മാന്‍ വിജയ്കൃഷ്ണനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. കോണ്‍ടാക്ട് പ്രസിഡന്‍റ് മുഹമ്മദ് ഷാ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ALSO READ: തിരുവനന്തപുരം മെട്രോ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് ദില്ലി മെട്രോ റെയിൽ കോർപ്പറേഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News