യുവതിക്ക് നേരെ ലൈംഗികാതിക്രമം; ടെലിവിഷൻ താരം അറസ്റ്റിൽ

കെ എസ് ആർ ടി സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ടെലിവിഷൻ താരവും മിമിക്രി ആർട്ടിസ്റ്റുമായ ബിനു ബി കമൽ അറസ്റ്റിൽ. കഴിഞ്ഞ ദിവസം വൈകീട്ട് തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം നടന്നത്. തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ബിനുവിനെതിരെ 21 കാരിയായ കൊല്ലം സ്വദേശിയാണ് പരാതി നൽകിയത്.

ALSO READ:ജിഫ്രി തങ്ങളെ അപമാനിച്ച സംഭവം, പാണക്കാട്ടേക്ക്‌ പ്രതിഷേധവുമായി സമസ്‌ത നേതാക്കൾ

തമ്പാനൂരിൽ നിന്ന് നിലമേൽ ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസിൽ ആയിരുന്നു സംഭവം. വട്ടപ്പാറ വെച്ചായിരുന്നു സംഭവം.യുവതിയിരുന്ന സീറ്റിലേക്ക് വന്നിരുന്ന് ദേഹത്ത് സ്പർശിക്കുകയും ശല്യം ചെയ്യുകയുമായിരുന്നു. തുടർന്ന് യുവതി പ്രശ്‌നം ഉണ്ടാക്കിയപ്പോൾ ഇയാൾ ബസിൽ നിന്ന് ഇറങ്ങി രക്ഷപെടുകയായിരുന്നു. തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധന നടത്തും. മിമിക്രി വേദികളിലും ടെലിവിഷൻ ഷോകളിലുമടക്കം ബിനു സജീവമാണ്.

ALSO READ:ഗാസയെ വംശവെറിയാല്‍ ഞെരിച്ചമര്‍ത്തുന്നു, സ്വതന്ത്ര പലസ്തീന്‍ രൂപീകരിക്കണം, ഇന്ത്യയില്‍ നടക്കുന്നത് ഫാസിസം: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News