യുവതിയോട് ലൈംഗികാതിക്രമം; ടെലിവിഷൻ താരം ബിനു ബി കമൽ റിമാൻഡിൽ

കെ എസ് ആർ ടി സി ബസിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന് കേസിൽ ടെലിവിഷൻ താരം ബിനു കമാൽ റിമാൻഡിൽ. വട്ടപ്പാറ പൊലീസാണ് ബിനു കമാലിനെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.

ALSO READ:“പറഞ്ഞ കാര്യം നടപ്പാക്കും, അതാണ് ശീലം”: മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തില്‍ വി‍ഴിഞ്ഞം തുറമു‍ഖവും യാഥാര്‍ത്ഥ്യമാകുന്നു

കഴിഞ്ഞ ദിവസം വൈകീട്ട് തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം നടന്നത്. തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ബിനുവിനെതിരെ 21 കാരിയായ കൊല്ലം സ്വദേശിയാണ് പരാതി നൽകിയത്.

തമ്പാനൂരിൽ നിന്ന് നിലമേൽ ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസിൽ ആയിരുന്നു സംഭവം. വട്ടപ്പാറ വെച്ചായിരുന്നു സംഭവം.യുവതിയിരുന്ന സീറ്റിലേക്ക് വന്നിരുന്ന് ദേഹത്ത് സ്പർശിക്കുകയും ശല്യം ചെയ്യുകയുമായിരുന്നു. തുടർന്ന് യുവതി പ്രശ്‌നം ഉണ്ടാക്കിയപ്പോൾ ഇയാൾ ബസിൽ നിന്ന് ഇറങ്ങി രക്ഷപെടുകയായിരുന്നു. തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധന നടത്തും. മിമിക്രി വേദികളിലും ടെലിവിഷൻ ഷോകളിലുമടക്കം ബിനു സജീവമാണ്.

ALSO READ:ആ വീഡിയോയിലുള്ളത് റൊണാൾഡോ അല്ല; മറ്റൊരു താരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News