നടൻ അല്ലു രമേഷ് അന്തരിച്ചു

പ്രശസ്ത തെലുങ്ക് നടൻ അല്ലു രമേഷ്(52) അന്തരിച്ചു. ജന്മനാടായ വിശാഖപട്ടണത്ത് വെച്ച് നടന് ഹൃദയാഘാതമുണ്ടായതായാണ് റിപ്പോർട്ടുകൾ. സംവിധായകൻ ആനന്ദ് രവിയാണ് വിയോഗ വാര്‍ത്ത ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

2001-ൽ റിലീസ് ചെയ്ത ചിരുജല്ലു എന്ന സിനിമയിലൂടെയാണ് അല്ലു രമേഷ് അരങ്ങേറ്റം കുറിച്ചത്. തൊളു ബൊമ്മലാട്ട, മധുര വെെൻസ്, വീഥി, ബ്ലേഡ് ബാജി, നെപ്പോളിയൻ തുടങ്ങി അൻപതോളം സിനിമകളിൽ വേഷമിട്ടു. സഹപ്രവർത്തകരും ആരാധകരും ഉൾപ്പെടെ നിരവധിപ്പേർ സാമൂഹ്യമാധ്യമങ്ങളിലൂടെ നടന് അനുശോചനം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News