‘സാമ്പത്തിക ബാധ്യതകൾ എന്‍റെ സൽപ്പേരിന് കളങ്കം വരുത്തി’, തെലുങ്ക് നൃത്തസംവിധായകൻ ആത്മഹത്യ ചെയ്തു

പ്രശസ്ത തെലുങ്ക് നൃത്തസംവിധായകൻ ചൈതന്യ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തെലുങ്ക് ഡാൻസ് ഷോ ‘ധി’യിലെ സജീവ സാന്നിധ്യമായിരുന്നു ചൈതന്യ. കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഫിനാൻസ് കമ്പനികളിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെയാണ് ജീവിതം അവസാനിപ്പിക്കാൻ ചൈതന്യ തീരുമാനിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Chaitanya death news: Unable to deal with financial burden, Telugu  choreographer Chaitanya dies by suicide - The Economic Times

തനിക്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെന്ന് വ്യക്തമാക്കി മരിക്കുന്നതിനു തൊട്ടുമുൻപ് സമൂഹമാധ്യമങ്ങളിലൂടെ ചൈതന്യ വീഡിയോ പങ്കുവച്ചിരുന്നു. ഒരു മിനിറ്റ് 27 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ചൈതന്യ രക്ഷിതാക്കളോടും സുഹൃത്തക്കളോടുമെല്ലാം ക്ഷമാപണം നടത്തുന്നുണ്ട്.

‘‘അമ്മയും അച്ഛനും സഹോദരിയും പ്രശ്നങ്ങൾ ബാധിക്കാത്ത രീതിയിലാണ് എന്നെ വളർത്തിയത്. സുഹൃത്തുക്കളോട് എല്ലാവരോടും ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. പലരെയും ബുദ്ധിമുട്ടിച്ചു, എല്ലാവരോടും ക്ഷമ ചോദിക്കുന്നു. സാമ്പത്തിക ബാധ്യതകൾ എന്‍റെ സൽപ്പേരിന് കളങ്കം വരുത്തി. വായ്പ എടുക്കാൻ മാത്രമല്ല, തിരിച്ചടയ്ക്കാനുള്ള കഴിവും ഒരാൾക്ക് ഉണ്ടായിരിക്കണം”, അദ്ദേഹം പറയുന്നു. പക്ഷേ തനിക്കതിന് കഴിഞ്ഞില്ല. ഇപ്പോൾ നെല്ലൂരിലാണെന്നും ഇത് തന്‍റെ അവസാന ദിനമാണെന്നും വീഡിയോയിൽ പറയുന്നുണ്ട്. വായ്പയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ താങ്ങാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈതന്യയുടെ മരണത്തില്‍ നിരവധിപ്പേർ അനുശോചനം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News