പൊതുവേദിയിൽ നടി അഞ്ജലിയെ തള്ളി നീക്കി ബാലയ്യ

പൊതുവേദിയിൽ നടി അഞ്ജലിയെ തള്ളി നീക്കി തെലുങ്ക് താരം ബാലയ്യ. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. അഞ്ജലി പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന ‘ഗാങ്‌സ് ഓഫ് ഗോദാവരി’യുടെ പ്രീ-റിലീസ് ഫങ്ക്ഷനിടെയായിരുന്നു സംഭവം നടന്നത്.

ALSO READ: താൻ പറഞ്ഞ നിലപാടുകൾ വിപരീതമായി ഉദ്ദേശിക്കുന്ന തരത്തിലേക്ക് എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നത്: കനി കുസൃതി

വേദിയില്‍ നില്‍ക്കുന്ന രണ്ട് നടിമാരോട് കുറച്ച് മാറി നില്‍ക്കാന്‍ ബാലയ്യ പറയുന്നുണ്ട്. എന്നാല്‍ അത് കേള്‍ക്കാതിരുന്ന അഞ്ജലിയെ ബാലയ്യ തള്ളുന്നത് ആണ് വീഡിയോയില്‍ ഉള്ളത്.ബാലയ്യയുടെ ഈ പെരുമാറ്റം സഹനടി നേഹയെയും ഞെട്ടിക്കുന്നുണ്ട്. സംഭവത്തിൽ ബാലയ്യക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ അറിയിപ്പെടുന്ന നടിയാണ് അഞ്ജലി. മലയാളത്തില്‍ ഇരട്ട എന്ന സിനിമയിലാണ് അഞ്ജലി അവസാനം അഭിനയിച്ചത്.
ALSO READ: ദൈർഘ്യമേറിയ ശബ്ദസന്ദേശങ്ങൾ സ്റ്റാറ്റസ് ആക്കാം; പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News