വിയറ്റ്‌നാം കോളനി എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേമികളുടെ മനസിലിടം പിടിച്ച റാവുത്തര്‍ ഓര്‍മയായി. തെലുങ്ക് സിനിമാ താരം വിജയ രംഗ രാജു എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഹൈദരാബാദില്‍ വച്ച് അദ്ദേഹത്തിന് പരുക്കേറ്റിരുന്നു. ചികിത്സയില്‍ തുടരുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം പരുക്കും ഏറ്റതോടെയാണ് അദ്ദേഹത്തിന്റെ നില വഷളായത്. എഴുപത് കാരനായ താരത്തിന് അപകടം പറ്റിയതിന് പിന്നാലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തെലുങ്കിലും മലയാളത്തിലും പ്രശസ്തനായ താരം വില്ലന്‍ വേഷങ്ങളിലും സഹനടന്‍ വേഷങ്ങളിലും കൈയ്യടി നേടിയിട്ടുണ്ട്. മികച്ച വില്ലന്‍ റോളുകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരം ഗോപിചന്ദിന്റെ യജ്ഞം സിനിമയിലെ വില്ലന്‍ വേഷത്തിലൂടെ വലിയ പ്രശംസയാണ് ഏറ്റുവാങ്ങിയത്.
ALSO READ: നയിക്കാൻ സച്ചിൻ ബേബി; രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ ഇറങ്ങുന്ന കേരള ടീമിൽ ഇവർ
ചെന്നൈയില്‍ നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ അദ്ദേഹം പിന്നീട് സിനിമാ മേഖലയിലെത്തി. തെലുങ്കു ചിത്രമായ ഭൈരവ ദീപമാണ് ജീവിതത്തില്‍ വഴിത്തിരിവായത്. അശോക ചക്രവര്‍ത്തി, സ്റ്റേറ്റ് റൗഡി, വിജയ് അങ്ങനെ നിരവധി ചിത്രങ്ങളുടെ ഭാഗമായി അദ്ദേഹം. എന്നാല്‍ സംവിധായകന്‍ ബാപുവിന്റെ സീതാ കല്യാണം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തെലുങ്ക് സിനിമയിലെത്തുന്നത്.
അഭിനയത്തില്‍ മാത്രമല്ല വെയ്റ്റ്‌ലിഫ്റ്റിംഗിലും ബോഡിബില്‍ഡിംഗിലും താരപര്യമുള്ള വ്യക്തിയുമായിരുന്നു അദ്ദേഹം. സഹപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും പ്രിയങ്കരനായ അദ്ദേഹത്തിന് രണ്ട് പെണ്‍മക്കളാണ്. ചെന്നൈയിലാണ് അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ നടക്കുകയെന്ന് കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here