തെലുങ്കിൽ ഏറെ ആരാധകരുള്ള താരമാണ് സുബ്ബ രാജു.ബാഹുബലിയിലൂടെ ശ്രദ്ധേയനാണ് താരം. ഇപ്പോഴിതാ തന്റെ വിവാഹവാർത്ത ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. അവസാനം വിവാഹിതനായി എന്ന കാര്യം താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. 47ാം വയസിലാണ് താരത്തിന്റെ വിവാഹമെന്നത് ആണ് മറ്റൊരു പ്രത്യേകത. വിവാഹവേഷത്തില്‍ ഭാര്യയ്‌ക്കൊപ്പം കടല്‍കരയില്‍ നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ബീച്ച് വെഡ്ഡിങ് ആയിരുന്നു എന്നാണ് ഫോട്ടോയിൽ നിന്ന് മനസിലാകുന്നത്.
also read: കൗണ്ട് ഡൗൺ സ്റ്റാർട്ട്; താരകുടുംബത്തിൽ വീണ്ടും വിവാഹം
2003 ല്‍ ഖട്ഗം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. വില്ലന്‍ വേഷങ്ങളിലൂടെയാണ് സുബ്ബരാജു ശ്രദ്ധനേടുന്നത്. തെലുങ്കിനൊപ്പം തമിഴ്, കന്നഡ, മലയാളം, ഹിന്ദി സിനിമകളിലും വേഷമിട്ടു.
മലയാളത്തിലും താരം വേഷമിട്ടിട്ടുണ്ട്. മലയാളത്തില്‍ തസ്‌കരവീരന്‍, സൗണ്ട് തോമ എന്നീ ചിത്രങ്ങളിലെ സുബ്ബരാജുവിന്റെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. ജിതേന്ദ്രര്‍ റെഡ്ഡിയാണ് സുബ്ബരാജുവിന്റെ ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here