കനത്ത ചൂടില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ തണ്ണീര്‍പന്തലുകളൊരുക്കി സഹകരണ വകുപ്പ്. സഹകരണബാങ്കുകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് തണ്ണീര്‍പന്തലുകള്‍ ഒരുക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ് ഈ വര്‍ഷവും തുടരുന്നത്
കനത്തചൂടില്‍ ആശ്വാസമേക്കിയാണ് പൊതുജനങ്ങള്‍ക്ക്, കുടിവെള്ളവും സംഭാരവുമടക്കം സൗജന്യമായി ലഭ്യമാക്കി സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങളില്‍ ‘തണ്ണീര്‍പന്തലുകള്‍’ ആരംഭിച്ചത്. കോട്ടയം പാമ്പാടി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പാമ്പാടി ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ച തണ്ണീര്‍പന്തലില്‍നിന്ന് കുടിവെള്ളം പകര്‍ന്നുനല്‍കി സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് എല്ലാ സ്ഥലങ്ങളിലും തണ്ണീര്‍പന്തലുകള്‍ ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.
തണ്ണീര്‍പ്പന്തലുകള്‍ വഴി കുടിവെള്ളം, സംഭാരം, തണ്ണിമത്തന്‍ ജ്യൂസ്, ഗ്ലൂക്കോസ്, തണുത്ത വെള്ളം, പഴങ്ങള്‍, ഒ.ആര്‍.എസ്. എന്നിവ നല്‍കും. യോഗത്തില്‍ കാപ്കോസ് ചെയര്‍മാന്‍ കെ.എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ. റെജി സഖറിയ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, , പാമ്പാടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം. പ്രദീപ്കുമാര്‍ ഉള്‍പ്പെടെ ചടങ്ങില്‍ സന്നിഹിതരായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here