സംസ്ഥാനത്ത് ഇന്ന് ചൂട് കൂടും; ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. 2 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചത്.

also read:സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണം; ഹർജി തള്ളി സുപ്രീംകോടതി

കൊല്ലം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും, കോട്ടയം ജില്ലയിൽ 35°C വരെയും ആലപ്പുഴ, കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ 34°C വരെയും, തിരുവനന്തപുരം ജില്ലയിൽ 33°C വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

also read:നമ്മുടെ അടുത്ത തലമുറയിലെ അടിപൊളി ഇടിക്കാരാണ് പെപ്പെയും ഷെയ്നും നീരജുമൊക്കെ: ബാബു ആന്റണി

പൊതുജനങ്ങള്‍ പകൽ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുകപരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News